ബിഎസ് തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനം

പൊതുവിദ്യാഭ്യാസ ഡയറക്ടർ ബി.എസ്. തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.ഇടുക്കി കലക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കും.
പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനെ ഇടുക്കി കലക്ടറായി മാറ്റി നിയമിക്കും.
ബി എസ് തിരുമേനിക്ക് ഒരാഴ്ചക്കിടെ ഇത് മൂന്നാമത്തെ പദവിമാറ്റമാണ്. ഹയർ സെക്കണ്ടറി ഡയറക്ടറായിരുന്ന തിരുമേനിയെ കഴിഞ്ഞയാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചിരുന്നു. കസേരയിൽ ഇരിപ്പുറപ്പിക്കും മുമ്പേ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഡിസംബർ മധ്യത്തോടെയാണ് കോട്ടയം കലക്ടറായിരുന്ന ബി എസ് തിരുമേനി ഹയർ സെക്കണ്ടറായി നിയമിതനായത്. ഇടുക്കി കളക്ടർ ജീവൻ ബാബുവാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ . പഞ്ചായത്ത് ഡയറക്ടറായിരുന്ന എച്ച് ദിനേശൻ ഇടുക്കി കളക്ടറാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കാനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here