ഭാര്യയുമായി വിവാഹേതര ബന്ധം; തടസമായ ഡ്രൈവറെ കൊലപ്പെടുത്തി വെട്ടിനുറുക്കി ആസിഡിലിട്ട് ഡോക്ടര്‍

വിവാഹേതര ബന്ധത്തിന് തടസം നിന്ന ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തി ഗവണ്‍മെന്റ് ഡോക്ടര്‍. മധ്യപ്രദേശിലെ ഹോഷന്‍ഗാബാദിലാണ് സംഭവം. സുനില്‍ മാന്‍ത്രി(58)യാണ് ഡ്രൈവറായ ബിരേന്ദ്ര അലിയാസ് പച്ചൗരി (30)യെ ക്രൂരമായി കൊലപ്പെടുത്തിയത്. ബിരേന്ദ്രയുടെ ഭാര്യയുമായി സുനില്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇതിന് തടസം നില്‍ക്കുമെന്ന് കരുതി സുനില്‍ ബിരേന്ദ്രയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി. അലിഞ്ഞുതീരാന്‍ ശരീര ഭാഗങ്ങള്‍ ആസിഡില്‍ മുക്കിവെയ്ക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇടയ്ക്കിടെ മുറിയ്ക്കു പുറത്തുവന്ന ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സമീപവാസി സംഭവം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പരിശോധിക്കുമ്പോള്‍ വസ്ത്രത്തിലും കൈകളിലും രക്തം പുരണ്ട നിലയില്‍ സുനിലിനെ കണ്ടെത്തി. വീടിന്റെ ഒന്നാം നിലയില്‍ പരിശോധിച്ച പൊലീസ്, വീപ്പയില്‍ നിറച്ച ആസിഡില്‍ മുങ്ങിയ നിലയില്‍ ബിരേന്ദ്രയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ടി വി പരിപാടിയില്‍ നിന്നുമാണ് കൊലപാതകത്തിനുള്ള ടെക്‌നിക്ക് മനസിലാക്കിയതെന്ന് സുനില്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
2017 ഏപ്രിലില്‍ ഭാര്യ മരിച്ചതിന് ശേഷം ആനന്ദ് നഗറിലുള്ള രണ്ട് നില കെട്ടിടത്തിലാണ് സുനില്‍ താമസിക്കുന്നത്. സുനിലിന്റെ ഭാര്യയും ബിരേന്ദ്രയുടെ ഭാര്യയും 2010 മുതല്‍ ആനന്ദ് നഗറില്‍ ഒരു ബ്യൂട്ടിക് നടത്തിയിരുന്നു. സുനിലിന്റെ ഭാര്യ മരിച്ച ശേഷം ബിരേന്ദ്രയുടെ ഭാര്യയാണ് ബ്യൂട്ടിക് നടത്തിയിരുന്നത്. ദിവസവും ബ്യൂട്ടിക്കിലെത്തുന്ന ബിരേന്ദ്രയുടെ ഭാര്യയുമായി സുനിലിന്റെ ബന്ധം വളര്‍ന്നു. ബിരേന്ദ്രയെ സുനില്‍ ഡ്രൈവറായി നിയോഗിച്ചത് ഇതിനിടെയാണ്. സുനിലുമായുള്ള ഭാര്യയുടെ ബന്ധം മനസിലാക്കിയ ബിരേന്ദ്ര അതിനെ ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ സുനിലിനെ ബിരേന്ദ്ര മര്‍ദ്ദിക്കുകയും ചെയ്തു.
തിങ്കളാഴ്ച ബിരേന്ദ്ര ജോലിയില്‍ പ്രവേശിച്ചതിന്റെ ആദ്യ ദിവസമായിരുന്നു. സുനിലിനെ ആശുപത്രിയില്‍ കൊണ്ടുവിട്ട ശേഷം പോയ ബിരേന്ദ്ര വൈകീട്ട് വീണ്ടുമെത്തി. കടുത്ത പല്ലുവേദന അനുഭവപ്പെട്ട ബിരേന്ദ്ര ഇക്കാര്യം സുനിലിനോട് പറഞ്ഞു. വേദന സംഹാരി കുത്തിവെച്ചതിനെത്തുടര്‍ന്ന് ബോധം മറഞ്ഞ ബിരേന്ദ്രയെ കൊലപ്പെടുത്താന്‍ സുനില്‍ തീരുമാനിക്കുകയായിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ബിരേന്ദ്രയുടെ ശരീരം സുനില്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി. കൊലപാതകം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സുനില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആസിഡ് കരുതുകയും murderചെയ്തു.കഷ്ണങ്ങളാക്കിയ ശരീര ഭാഗങ്ങള്‍ തെളിവു നശിപ്പിക്കുന്നിനായി ആസിഡില്‍ ഇട്ടുവെയ്ക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here