സുപ്രീംകോടതി എന്ത് തീരുമാനിച്ചാലും നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്: എ പത്മകുമാര്‍

നിലപാട് മാറ്റിയിട്ടില്ലെന്നും സുപ്രീംകോടതി വിധിയില്‍ അന്നും ഇന്നും ബോര്‍ഡിന് ഒരേ നിലപാടാണെന്നും പ്രസിഡന്റ് എ പത്മകുമാര്‍. സുപ്രീംകോടതിയില്‍ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. സുപ്രീംകോടതി ഇനി എന്ത് തീരുമാനിച്ചാലും അത് നടപ്പിലാക്കാനുളള ബാധ്യസ്ഥത ദേവസ്വം ബോര്‍ഡിനുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
സുപ്രീംകോടതി വിധി ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമായി വിവേചനം പാടില്ലെന്ന നിലപാട് തന്നെയാണ് ബോര്‍ഡിനും. സെപ്തംബര്‍ 28 ലെ വിധിയുടെ അടിസ്ഥാനത്തിലുളള കാര്യങ്ങളാണ് കോടതിയില്‍ പറഞ്ഞിരുന്നത്.
Read More:ശബരിമലയിൽ തൊട്ടുള്ള കളി ആര് നടത്തിയാലും എന്ത് സംഭവിക്കും എന്ന് എനിക്ക് നന്നായി അറിയാം; എ പത്മകുമാര്‍
ഞങ്ങള്‍ തീരുമാനിക്കുന്നവര്‍ മാത്രമാണ് വിശ്വാസികള്‍ എന്ന ചിന്തയൊന്നും ദേവസ്വം ബോര്‍ഡിനില്ല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here