Advertisement

സീ വാഷിംഗ് ഒരു മാസത്തേക്ക് നിർത്തി വച്ചു; മന്ത്രി ഇപി ജയരാജന്‍

February 7, 2019
1 minute Read
more than 51 women would have entered sabarimala says minister ep jayarajan

ആലപ്പാട്ട് വിഷയത്തിൽ സർക്കാർ എന്ന നിലയിൽ ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്നും സമരം അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും വ്യവസായ മന്ത്രി ഇപി ജയരാജൻ. സീ വാഷിംഗ് ഒരു മാസത്തേക്ക് നിർത്തി വച്ചിരിക്കുകയാണ്.വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ച് സീ വാഷിംഗിൽ തുടർ തീരുമാനം ഉണ്ടാകും. അടിയന്തരമായി സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. കെ എം എം എല്ലിലെ താൽകാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും ഐ ആർ ഇ യുടെ ഖനനം സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പാട് ഖനനത്തെ അനുകൂലിച്ച് മന്ത്രി ഇ പി ജയരാജന്‍

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം 100ആം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരം പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വ്യവസായമന്ത്രി വീണ്ടുമെത്തുന്നത്. പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുകഴിഞ്ഞു. റിപ്പോര്‍ട്ട് വരും വരെ സീ വാഷഇംഗ് നിര്‍ത്തിവെച്ചിട്ടുണ്ട്. കടല്‍ ഭിത്തി- പുലിമൂട്ട് നിര്‍മ്മാണങ്ങള്‍ വേഗത്തില്‍ പൂര്ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും സഹകരിക്കണമെന്നും മന്ത്രി.

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സീ വാഷിംഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. എത്രയും വേഗത്തില്‍ സ്ഥലം സന്ദര്‍ശിക്കും. എന്നാല്‍ ഖനനം പൂര്‍ണമായും നിര്‍ത്താനില്ലെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. കെഎംഎംഎല്ലിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമായി, നിലവിലുള്ള410 ഒഴിവ് ഇവരില്‍ നിന്ന് നികത്തും. സര്‍വ്വീസിന്റെ അടിസ്ഥാനത്തിലാകും മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.

ആലപ്പാട് നടക്കുന്ന കരിമണൽ ഖനനം നിയമപരമായും മനുഷ്യപരമായും ശരിയല്ല : ദയാബായി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top