തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്നാണ് തന്റെ നിലപാടെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി.യോഗം ഭാരവാഹികളാരും മത്സരിക്കേണ്ടെന്നാണ് പൊതു അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിച്ച നിലപാടിനേയും വെള്ളാപ്പള്ളി ന്യായീകരിച്ചു.
കോണ്‍ഗ്രസും ബി.ജെ.പിയും നിരവധി തവണ നിലപാട് മാറ്റിയവരാണ്. ദേവസ്വം ബോര്‍ഡിന്റെ നിലപാട് സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ലെന്നും അന്തിമ വിധി എന്തായാലും അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഇടഞ്ഞ് നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി. ശ്രമം തുടരുമ്പോഴാണ് നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here