കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ അമ്മമാര്‍ക്ക് പ്രത്യേക ഫീഡിങ് റൂം; ആദ്യ പദ്ധതിക്ക് ആലുവയില്‍ തുടക്കം

മെട്രോ സ്റ്റേഷനുകളില്‍ അമ്മമാര്‍ക്കിനി ആരുടെയും ശല്യമില്ലാതെ സ്വസ്ഥമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാം. കൊച്ചിമെട്രോ സ്റ്റേഷനുകളില്‍ അമ്മമാര്‍ക്ക് സ്വസ്ഥമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്. കെ എം ആര്‍ എല്ലുമായി ചേര്‍ന്നാണ് മെട്രോ സ്റ്റേഷനുകളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആലുവ മെട്രോ സ്റ്റേഷനില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഒരു സമയം ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഫീഡിംഗ് റൂമിന്റെ ഘടന. റൂമിന്റെ ഉള്‍ഭാഗം കാര്‍ട്ടൂണ്‍ ചിത്രങ്ങളു പയോഗിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കുട്ടികളുടെ കാര്യത്തില്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രേഖപെടുത്തിയിട്ടുണ്ട്.
കൊച്ചിയിലെ മുഴുവന്‍ മെട്രോ സ്റ്റേഷനുകളിലും പദ്ധതി ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎംആര്‍എല്‍. ആലുവ, ഇടപ്പള്ളി, ലിസ്സി ജംഗഷന്‍, എംജി റോഡ് തുടങ്ങി നാല് മെട്രോ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ മുലയൂട്ടല്‍ കേന്ദ്രം ആരംഭിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here