സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മെഡല്‍ തിരികെ നല്‍കാനൊരുങ്ങി 83 കായിക താരങ്ങള്‍

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍ മെഡല്‍ തിരികെ നല്‍കുന്നു. ദേശീയ ഗെയിംസില്‍ ടീം ഇനത്തില്‍ മെഡല്‍ നേടിയ 83 കായിക താരങ്ങളാണ് കായിക മന്ത്രിക്ക് മെഡല്‍ തിരികെ നല്‍കുന്നത്. ഇതിന്റെ ഭാഗമായി കായിക താരങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്.
2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയവരാണ് താരങ്ങള്‍. മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് കായിക താരങ്ങള്‍ പറയുന്നത്.
മിക്ക ആഴ്ചകളിലും സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ തങ്ങള്‍ കയറിയിറങ്ങുകയാണ്. ദേശീയ ഗെയിംസ് കഴിഞ്ഞിട്ട് നാല് വര്‍ഷമായി. വളരെ കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്താണ് ദേശീയ ഗെയിംസില്‍ പങ്കെടുത്തത്. മെഡലുമായി എത്തുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തതാണ്. സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങിയിട്ടും ആരും കണ്ടഭാവം പോലും നടിക്കുന്നില്ല. മെഡലും ട്രോഫിയും മാത്രം ലഭിച്ചതുകൊണ്ടായില്ല. സര്‍ക്കാര്‍ ജോലിയാണ് വേണ്ടതെന്നും കായിക താരങ്ങള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here