നയന്‍ കണ്ട് കിളി പോയെന്ന് പ്രേക്ഷകന്‍, കിടിലന്‍ കമന്റുമായി പൃഥ്വി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രം നയണ്‍ കണ്ട് കിളി പോയെന്ന് കമന്റ് ചെയ്ത ആരാധകന് കിടിലന്‍ മറുപടിയുമായി പൃഥ്വി. ഒന്നു കൂടി കണ്ടാൽ കിളി തിരിച്ചു വരും. ചിത്രം കണ്ടതിന് വളരെ നന്ദിയെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.
ക്ലൈമാക്സ് ലാസ്റ്റ് സീന്‍ വരെ മനസിലായി അത് കഴിഞ്ഞു ഗുഹയിലകത്തെ വരെ കൂടി കണ്ടപ്പോൾ കിളി എല്ലാം പറന്ന് പോയി….. എന്നാണ് ജോബിന്‍ ട്വീറ്റ് ചെയ്തത്.
@PrithviOfficial Sir I’m totally confused after watched ur film #9Movie……
Can you please discribe how it’s climax is…..@jenusemohamed@supriyamenon7
ക്ലൈമാക്സ് last scene വരെ മനസിലായി അത് കഴിഞ്ഞു ഗുഹയിലകത്തെ വരെ കൂടി കണ്ടപ്പോൾ കിളി എല്ലാം പറന്ന് പോയി…..— Jobin M (@JobinM5) 7 February 2019
ട്വിറ്ററിലാണ് പൃഥ്വിയുടെ മറുപടി. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നയൻ. സോണി പിക്ചേഴ്‍സ് ആണ് മറ്റൊരു നിര്‍മ്മാതാവ്. ഫെബ്രുവരി ഏഴിനാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്.
Onnu koodi kandaal kili thirichu varum. ? But thanks for watching @JobinM5 ? https://t.co/J3FBjPbrOB
— Prithviraj Sukumaran (@PrithviOfficial) 7 February 2019
ജെനൂസാണ് ചിത്രത്തിന്റെ സംവിധായകന്‍. സംവിധായകന്‍ കമലിന്റെ മകനാണ് ജെനൂസ്. ഹണ്ട്രഡ് ഡേയ്സ് ഓഫ് ലൗ ആണ് ജെനൂസിന്റെ ആദ്യ ചിത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here