പ്രതിമ നിർമാണത്തിനായി മായാവതി പൊതുഖജനാവില്‍ നിന്ന് ചിലവാക്കിയ മുഴുവന്‍ തുകയും തിരിച്ചടയ്ക്കണം; സുപ്രീം കോടതി

പ്രതിമ നിർമാണത്തിനായി മായാവതി പൊതുഖജനാവില്‍ നിന്ന് ചിലവാക്കിയ മുഴുവന്‍ തുകയും തിരിച്ചടക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളില്‍ മായവതിയുടേയും, ബി എസ് പി തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെയും പ്രതിമകള്‍ സ്ഥാപിച്ചതിനെ എതിർത്ത് കൊണ്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസിന്‍റെ അന്തിമ വാദം ഏപ്രില്‍ രണ്ടിനു നടക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഉത്തർപ്രദേശ്-ഡല്‍ഹി അതിർത്തി പ്രദേശമായ നോയിഡയിലും, ലക്ക്നൌവിലുമായി മായവതിയുടേയും, ബി എസ് പി തിരഞെടുപ്പ് ചിഹ്നമായ ആനയുടെയും പ്രതിമകള്‍ സ്ഥാപിച്ചതിനെ എതിർത്ത് നല്‍കിയ പൊതുതാല്‍പര്യ ഹർജിയിന്മേലാണ് സുപ്രിം കോടതിയുടെ നീരീക്ഷണം. സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി എസ് പി അദ്ധ്യക്ഷ മായാവതി ജനങ്ങളുടെ പണം ദുർവിനിയോഗം നടത്തിയെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. പ്രതിമ നിർമാണത്തിനായി സർക്കാർ ചിലവാക്കിയ മുഴുവന്‍ നികുതി പണവും മായവതി തിരിച്ചടക്കണം. കേസില്‍ മായാവധിയുടെ വിശദികരണം നല്‍കാനും കോടതി ആവശ്യപെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ് മുന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്‍റെ അന്തിമ വാദം മേയ് മാസത്തിനു ശേഷമാക്കണെമെന്ന മായവധിയുടെ ആവശ്യം കോടതി നിരസിച്ചു.
അന്തിമ വാദത്തിനു വേണ്ടി കേസ് ഏപ്രില്‍ 2 ലേക്ക് മാറ്റി വച്ചു. 2009 ല്‍ അഭിഭാഷകനായ രവി കാന്ത് ആണ് പൊതുതാല്‍പര്യ ഹർജി സമർപിച്ചത്. സംസ്ഥാനത്ത് പ്രതിമ സ്ഥാപിച്ച മായവതിയുടെ നീക്കം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ പാർക്ക് പൂർണമായും മറയ്ക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നേർത്തെ ഉത്തരവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here