ആശുപത്രി അടുത്തില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല; സോനു നിഗം

ഗായകന്‍ സോനുനിഗത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട ആരാധകര്‍ ആകെ അങ്കലാപ്പിലാണ്. ഓക്സിജന്‍ മാസ്ക് വച്ച് ആശുപത്രിയില്‍ കഴിയുന്ന ചിത്രമാണ് സോനു നിഗം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. കടല്‍ വിഭവങ്ങള്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയേറ്റാണ് സോനു നിഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒഡീഷയിലെ ജയ്പ്പൂരിലെ ഒരു പാര്‍ട്ടിയ്ക്കിടെ കഴിച്ച കടല്‍ വിഭവമാണ് സോനുവിനെ അപകടത്തിലാക്കിയത്. മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു സോനുവിന്റെ ചികിത്സ. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു കുറിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അസുഖം ഭേദമാകുമെന്നും സോനു പറയുന്നു. ചികിത്സ പൂര്‍ത്തിയാക്കിയ സോനു ഒറീസയിലെ തന്റെ സംഗീത പരിപാടി പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു.
അലര്‍ജിയ്ക്ക് ഇടയാക്കുന്ന ഭക്ഷണം കഴിക്കരുതെന്നും സോനു പറയുന്നു. എനിക്ക് കടല്‍ വിഭവങ്ങള്‍ അലര്‍ജിയാണ്. ആശുപത്രി അടുത്തില്ലായിരുന്നുവെങ്കില്‍ താന്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആശുപത്രിയിലെ ജീവനക്കാര്‍ക്കും സോനു പോസ്റ്റില്‍ നന്ദി പറഞ്ഞിട്ടുണ്ട്.
മടക്കയാത്ര കാണിച്ച് ഇട്ട പോസ്റ്റുകളിലും അലര്‍ജിയുള്ള ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് താരം മുന്നറിയിപ്പ് നല്‍കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here