Advertisement

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പിസിസി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന്

February 9, 2019
1 minute Read
rahul gandh gets list on kpcc president

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം ഇന്ന് ചേരും. രാവിലെ 10.30ന് ഡല്‍ഹി ജിആര്‍ജി റോഡ് വാര്‍ റൂമിലാണ് യോഗം ചേരുക . ജനമഹാ യാത്രയിലായതിനാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുപങ്കെടുക്കില്ല.

എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വിളിച്ച് ചേര്‍ത്ത എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ചേരുന്ന പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം.
സംസ്ഥാനത്തെ സാഹചര്യങ്ങളും സഖ്യ സാധ്യതകളും പ്രചാരണ ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുമൊക്കെ നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.

Read more:മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖം; റഫാലില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പിസിസി അധ്യക്ഷന്‍മാര്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജനമഹാ യാത്രയിലായതിനാല്‍ യോഗത്തിനെത്തില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരിക്കും സംസ്ഥാനത്തെ കാര്യങ്ങള്‍ വിശദീകരിക്കുക.

Read More:കെപിസിസി പുനസംഘടന ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രം

ശേഷം ജനറല്‍ സെക്രട്ടറിമാര്‍ക്ക് നല്‍കിയതുപോലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഹൈക്കമാന്റ് തയ്യാറാക്കിയ മാര്‍ഗരേഖ വിശദീകരിക്കും. ഗ്രൂപ്പുകള്‍ക്ക് അതീതമായി വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയായിരിക്കണം സ്ഥനാര്‍ത്ഥി നിര്‍ണ്ണയമെന്നും ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കണമെന്നുള്ള ഹൈക്കമാന്‍ഡ് തീരുമാനം രാഹുല്‍ യോഗത്തില്‍ അവതരിപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top