ഡെന്നിന് എതിരെ കേബിള്‍ ഓപ്പറേറ്റ്സ് സംയുക്ത സമര സമിതിയുടെ പ്രതിഷേധ മാര്‍ച്ച് നാളെ

ഉപഭോക്താക്കളോടും കേബിൾ ഓപ്പറേറ്റേഴ്സിനോടുമുള്ള ഡെന്‍ കമ്പനിയുടെ ജനവിരുദ്ധ നിലപാടിനെതിരെ തിങ്കളാഴ്ച പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡെന്‍ ലോക്കൽ കേബിൾ ഓപ്പറേറ്റേഴ്സ് സംയുക്ത സമരസമിതി .ഡെന്‍ മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പ്രതിഷേധം.കേരളത്തിലെ ഡെന്‍നെറ്റ് വർക്ക് ‘ഫ്രീ ടു ചാനലുകളും വാർത്ത ചാനലുകളും ഉപഭോക്താക്കൾക്ക് നൽകാതെയും ട്രായി നിയമങ്ങൾക്കും നിർദേശങ്ങൾക്കും എതിരായി സ്വന്തമായി ചാനൽ ബൊക്കെ നിർമ്മിച്ച് നൽകാനുള്ള തീരുമാനിച്ചിരിക്കുകയാണെന്നും സമരസമിതി വ്യക്തമാക്കി.
നാളെ (തിങ്കള്‍) രാവിലെ 11 മണിക്ക് ഡെന്‍ കമ്പനിയുടെ എറണാകുളത്തുള്ള ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയം നടത്തുമെന്നാണ് സംയുക്ത സമരസമിതി അറിയിച്ചിരിക്കുന്നത്. ഡെന്‍ ലോക്കൽ കേബിൾ ഓപ്പറേറ്റേഴ്സ് ഭാരവാഹികളായ അനിൽ പ്ലാവിൻസ് പൗലോസ് അന്തിക്കാട് സജി ജോസഫ് പ്രദീപ് എന്നിവർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here