ഉദ്ഘാടന പോര്; ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്ക്യൂട്ട് ഔപചാരിക ഉദ്ഘാടനം ഇന്ന്

ഉദ്ഘാടനത്തെ ചൊല്ലി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകൾ ചേരി തിരിഞ്ഞ ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് ഇന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും .കേന്ദ്രം മുടക്കിയ 67 കോടി രൂപ ചെലവിലാണ് സർക്യൂട്ട് . കേന്ദ്രം പണം മുടക്കിയെങ്കിലും ആശയം അവതരിപ്പിച്ചതും വിശദ പദ്ധതി രേഖ നൽകിയതും സംസ്ഥാനമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. സംസ്ഥാനവുമായി കൂടിയാലോചിച്ചാണ് ഉദ്ഘാടന തീയതി തീരുമാനിച്ചതെന്നാണ് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വാദം. 67 കോടി രൂപയാണ് പദ്ധതിക്ക് കേന്ദ്രം ചെലവിടുന്നത്. ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്ക്കരിക്കുമെന്നാണ് സൂചന.
ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് അയച്ച കത്തും അല്‍ഫോണ്‍സ് കണ്ണന്താനം പുറത്തുവിട്ടു.
ശിവഗിരി തീര്‍ത്ഥാടന ആത്മിക സര്‍ക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രിക്കും നേരത്തേ കത്ത് നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. സംസ്ഥാനത്തിന്റെ അനുമതി ഈ പദ്ധതിക്ക് ആവശ്യമില്ല. ഇത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്നും കണ്ണന്താനം പ്രതികരിച്ചു.
സംസ്ഥാനം അറിയാതെ ഉദ്ഘാടനം നിശ്ചയിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കണ്ണന്താനത്തിന് എതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. കണ്ണന്താനം ഫെഡറല്‍ സംവിധാനത്തിന് എതിരായി പെരുമാറുന്നുവെന്നാണ് കത്തിലെ ആരോപണം.കേന്ദ്രാവിഷ്കൃത പദ്ധതിയെങ്കിലും ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് എന്ന ആശയവും വിശദ പദ്ധതി രേഖയും സമർപ്പിച്ചത് സംസ്ഥാന സർക്കാരാണെന്ന് കത്തിൽ പറയുന്നു. ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതി ഫെഡറൽ തത്വത്തിനെതിരാണ്. പദ്ധതിയുടെ നിർവഹണ ചുമതല കെടിഡിസി യെ തഴഞ്ഞ് ഐടിഡിസിയെ ഏൽപ്പിച്ചതിലും മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചും സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തുമാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ല. അല്‍ഫോണ്‍സ് കണ്ണന്താനും അയച്ച കത്തിന്‍റെ പകര്‍പ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് എഴുതിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here