രംഗീല ഷൂട്ടിംഗിനിടെ സണ്ണിലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് കൂട്ടുകാര്‍; വീഡിയോ പങ്ക് വച്ച് താരം

സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗിനിടെ നടന്ന രസകരമായ സംഭവം ആരാധകര്‍ക്കാരിയ പങ്കുവച്ച് സണ്ണിലിയോണ്‍. നീന്തല്‍കുളത്തിന് അരികില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതിനിടെ കൂട്ടത്തിലൊരാള്‍ താരത്തെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് താരം ഈ വീഡിയോ പങ്കുവച്ചത്. സണ്ണിലിയോണാണ് ആദ്യം ഒപ്പമുണ്ടായിരു ആളെ തള്ളിയിടുന്നത്. ഇതിന് പിന്നാലെ ഹെയര്‍ സ്റ്റൈലിസ്റ്റായ ജീതി താരത്തെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. പൂളില്‍ വീണയാളെ കളിയാക്കി നില്‍ക്കുന്നതിനിടെയാണ് താരത്തിനേയും തള്ളിയിടുന്നത്. താന്‍ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വീഡിയോ പോയതെങ്കിലും രസകരമായിരുന്നു എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന ചിത്രമാണ് രംഗീല. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു ട്രാവലിംഗ് കോമഡി സിനിമയാണിത്. ജയലാല്‍ മേനോന്റേതാണ് കഥ. സനില്‍ അബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും. സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here