ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമറ്റഡിന്റെ ആസ്തി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ തടഞ്ഞു

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമറ്റഡിന്റെ ആസ്തി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ തടഞ്ഞു വെച്ചു. എച്ച് എല്‍ എല്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ സമരത്തിലാണ്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ പേരൂര്‍ക്കട ,ആക്കുളം ഫാക്ടറികളുടെ ആസ്തി പഠിക്കാനെത്തിയ ഉദ്യേഗസ്ഥര്‍ക്ക് തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങേണ്ടി വന്നു.
പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച് എല്‍ എല്‍നെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തെ ഏതു വിധേനയും തടയുമെന്നാണ് തൊഴിലാളികളുടെ നിലപാട്. സ്വകാര്യവത്ക്കരണത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ മാസം മുതല്‍ ഫാക്ടറിക്കു മുന്നില്‍ സമരം നടത്തിവരുകയാണ്.
ആരോഗ്യ പരിപാലന മേഖലയിൽ രാജ്യത്തിനു മികച്ച സംഭാവന നൽകുകയും തുടർച്ചയായി ലാഭമുണ്ടാക്കുകയും ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമാണ് ‘മിനിരത്ന’ പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ (ഹിന്ദുസ്ഥാൻ ലാറ്റക്സ്). സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്കു വിൽക്കാനുള്ള നീക്കം തടയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. അയ്യായിരത്തിലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here