Advertisement

സ്വന്തമായി ലാപ്പ്‌ടോപ്പുകള്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം

February 11, 2019
1 minute Read

സ്വന്തമായി ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനൊരുങ്ങി കേരളം. ‘കൊക്കോണിക്‌സ് ‘ എന്ന സംരംഭത്തിലൂടെയാണ് ലാപ്‌ടോപ്പുകള്‍ സംസ്ഥാനത്ത് തന്നെ നിര്‍മിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍, ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോര്‍ത്താണ്  സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെഎസ്‌ഐഡിസി, ആക്‌സിലറോണ്‍ എന്നിവര്‍ കൂടി പങ്കാളികളായ പൊതു-സ്വകാര്യ സംരംഭമാണ് ഇത്.

സര്‍ക്കാര്‍ ഓഫീസുകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ലാപ്‌ടോപ്പുകളുടെ നിര്‍മാണമാണ് ലക്ഷ്യം. കൊക്കോണിക്‌സ് മൂന്നു ലാപ്‌ടോപ് മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇഇ11ആ യില്‍ 11 ഇഞ്ച് എഫ്എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലെയാണുള്ളത്. ഇന്റല്‍ സെലിറോണ്‍ ച3350 പ്രൊസസര്‍, 4ജിബി റാം, 64 ജിബി ഇഎംഎംസി സ്റ്റോറേജ്, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി, 8 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ബാക്അപ് എന്നിവയാണ് ലാപ്‌ടോപ്പിന്റെ മറ്റു പ്രത്യേകതകള്‍. ദീര്‍ഘയാത്രകള്‍ നടത്തുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ലാപ്‌ടോപ്.

ഇഇ11അ താരതമ്യേന ഭാരം കുറഞ്ഞതും സ്ലിമ്മുമായ ലാപ്‌ടോപ്പാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ലാപ്‌ടോപ്. 11 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഇന്റല്‍ സെലിറോണ്‍ ച4000 പ്രൊസസര്‍, 2 ജിബി റാം, 64 ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവയാണ് സവിശേഷതകള്‍. ഇ314അ വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ടിയുളളതാണ്. 14 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, ഇന്റല്‍ ശ3 7100ഡ പ്രൊസസര്‍, 4ജിബി റാം, 500 ജിബി എച്ച്ഡിഡി സ്റ്റോറേജ് എന്നിവയാണ് സവിശേഷതകള്‍. മൂന്നു ലാപ്‌ടോപ്പുകളിലും വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ്. തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ കേന്ദ്രത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രതിവര്‍ഷം 2,50,000 ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷി കൊക്കോണിക്‌സിനുണ്ട്. കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റില്‍ അവതരിപ്പിക്കും.

Read More:ആരോഗ്യ രംഗത്ത് കേരളം നേടിയ മികച്ച നേട്ടങ്ങളിൽ ആയുർവേദത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മണ്‍വിളയില്‍ നിര്‍മാണ പ്ലാന്റ് തയ്യാറായിട്ടുണ്ട്. ഈ മാസം തന്നെ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാവും. നിര്‍മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 2019 ന്റെ പകുതിയോടെ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കൊക്കോണിക്‌സ് പറഞ്ഞു. സ്ഥാപനങ്ങളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ലാപ്‌ടോപിന് ലഭിക്കുന്ന ഓര്‍ഡറിന്റെ അടിസ്ഥാനത്തിലായിരിക്കും വില തീരുമാനിക്കുക.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top