നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് വിപുലീകരിക്കും

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതൽ സാമുദായിക സംഘടന നേതാക്കളെ ഉൾക്കൊള്ളിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് വിപുലീകരിക്കും . വനിതാ മതിലിനു മുമ്പ് ഒമ്പതംഗ സെക്രട്ടറിയേറ്റാണ് സമിതി രൂപീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ജനറൽ കൗൺസിൽ സെക്രട്ടേറിയറ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തും .കൃസ്ത്യൻ മുസ്ലിം സംഘടനാ നേതാക്കൾക്ക് സമിതിയിൽ പ്രാതിനിധ്യം നൽകും . നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ജില്ലാ ഘടകങ്ങൾ നാളെ മുതൽ രൂപീകരിക്കും. വനിതാമതിലിന്‍റെ തുടർച്ച തീരുമാനിക്കാൻ മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തിലാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാന്‍ ധാരണയായത്. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാനാണ് തീരുമാനം. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടി ഉറപ്പിച്ച് ജനഹൃദയങ്ങളില്‍ ആശയങ്ങളെത്തിക്കുകയാണ് ലക്ഷ്യം.
താലൂക്ക് തലം മുതൽ സംസ്ഥാന തലം വരെ നവോത്ഥാന സമിതികൾ രൂപീകരിക്കാനാണ് തീരുമാനം. ഇതിനായി ഒമ്പതംഗ സെക്രട്ടേറിയറ്റിന് രൂപം നൽകുമെന്നും വ്യക്തമാക്കിയിരുന്നു. നവോത്ഥാന സമിതിയിൽ ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളെയും ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചതായി വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here