പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ തുടങ്ങി; മണിക്കൂറുകള്‍ക്കകം മുക്കാല്‍ ലക്ഷത്തോളം ഫോളേവേഴ്സ്
പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് തുടങ്ങി. ഇന്ന് രാവിലെ തുടങ്ങിയ അക്കൗണ്ടിന് എഴുപതിനായിരത്തിന് അടുത്ത് ഫോളേവേഴ്സാണ് ഇപ്പോള്‍ ഉള്ളത്. ലക്നൗവിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് റാലിക്ക് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ഓപണ്‍ ചെയ്തത്. ഇത് വരെ ഒരു ട്വീറ്റും പോസ്റ്റ് ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങള്‍ തെരഞ്ഞെടുപ്പില്‍ വലിയ ആയുധമായി പ്രിയങ്കയുടെ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാകും എന്ന് വ്യക്തം. ദേശീയ രാഷ്ട്രീയത്തിലെ നേതാക്കളെല്ലാം തന്നെ ട്വിറ്ററിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നവരാണ്. പ്രിയങ്ക ഗാന്ധി വദ്ര എന്ന പേരിലാണ് ട്വിറ്റര്‍ അക്കൗണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്, രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിംഗ് സുജേവാല, അലോക് ഗെലോട്ട് എന്നിവരുടെ ട്വിറ്റർ ഹാൻഡിലുകൾ മാത്രമാണ് പ്രിയങ്ക ഇപ്പോൾ ഫോളോ ചെയ്യുന്നത്.
ഒൻപത് ലക്ഷത്തിലേറെ പേരാണ് രാഹുൽ ഗാന്ധിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here