Advertisement

തായ്‌ലന്റിലെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് തായ് രാജകുമാരി അയോഗ്യയായി

February 11, 2019
1 minute Read

തായ്‌ലന്റിലെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് തായ് രാജകുമാരി അയോഗ്യയായി. തായ്‌ലന്റിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് രാജകുമാരിയായ ഉബോൽരതനയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയത്. മാർച്ച് 24 നാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് . തായ് രക്‌സ ചാർട്ട് പാർട്ടിയുടെ സ്താനാർത്ഥിയായാണ് രാജകുമാരി ഉപോൽരതന മത്സരിക്കാനിരുന്നത്. എന്നാൽ സ്ഥാനാർതിത്വം പ്രഖ്യാപിച്ചതു മുതൽ രാജകുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ ഉബോൽരതന നേരിട്ടിരുന്നു .

Read Moreപ്രളയക്കെടുതി; കേരളത്തിന് സഹായം നൽകുന്നത് തടയുന്ന കേന്ദ്ര സർക്കാരിന്റെ ഉടക്ക് നയത്തിന് മുന്നിൽ കീഴടങ്ങിയെന്ന് ഇന്ത്യയിലെ തായ്‌ലൻഡ് അംബാസിഡർ

അമേരിക്കൻ പൗരനെ വിവാഹം ചെയ്തതോടെ രാജപദവികൾ നഷ്ടമായ ഉപോൽരതന വിവാഹമോചനത്തിനു ശേഷം തിരികെയെത്തിയെങ്കിലും പദവികൾ നൽകിയില്ല .അതുകൊണ്ടു തന്നെ തായ് രാജാവ് വജ്‌റംങ്കോൺ തെരഞ്ഞെടുപ്പിനെയും ഉപോൽരതനയുടെ സ്ഥാനാർത്ഥിത്വയെയും എതിർത്തിരുന്നു .ജനകീയ പിന്തുണ മാത്രമായിരുന്നു ഉപോൽരതനയുടെ പ്രതീക്ഷ . അനുചിതമെന്നാണ് കഴിഞ്ഞ ദിവസം തായ് രാജാവ് സഹോദരിയുടെ സ്ഥാനാർതിത്വത്തെ വിശേഷിപ്പിച്ചത് .മത്സരിക്കാനൊരുങ്ങുന്ന രാജകുമാരി വാർത്താമാധ്യമങ്ങളിൽ നിറഞ്ഞിരുന്നെങ്കിലും ഉപോൽരതനയുടെ പേര് ഇല്ലാതെയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത്.

രാജകുടുംബത്തിലെ അംഗങ്ങളെല്ലാം രാഷ്ട്രീയത്തിനും മുകളിലായിരിക്കണമെന്നും അതുകൊണ്ടു തന്നെ ഒരു രാഷ്ട്രീയ കാര്യാലയത്തിന്റെയും ചുമതല വഹിക്കാനാകില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിലെ വാദം. 1932 മുതൽ വ്യവസ്ഥാപിതമായ ഭരണവാഴ്ച നിലനിൽക്കുന്ന രാജ്യമാണ് തായ്‌ലന്റ് .അതുകൊണ്ടു തന്നെ രാജകുമാരിയുടെ സ്ഥാനാർതിത്വം കാലങ്ങളായുള്ള രാജകുടുംബത്തിന്റെ പാരമ്പര്യവും സംസ്‌ക്കാരവും ലംഘിക്കുന്ന ഒന്നായിരുന്നുവെന്ന ആരോപണവും നിലനിന്നിരുന്നു .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top