റഫാൽ ഇടപാട്; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി ബിജെപിയും റിലയൻസും

രാഹുലിന് മറുപടിയുമായി ബിജെപി. മറ്റൊരു വിദേശ കമ്പനിക്ക് വേണ്ടിയുള്ള ലോബിയിംഗ് ആണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെ തള്ളി റിലയന്‍സും രംഗത്തെത്തി. രാഹുല്‍ ഗാന്ധി പുറത്ത് വിട്ട ഇ മെയിലില്‍ പറയുന്ന കാര്യങ്ങള്‍ക്ക് റഫാല്‍ ഇടപാടുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച രാഹുലിന്‍റെ ആരോപണങ്ങള്‍ കെട്ടുകഥയാണെന്ന് അരുണ്‍ ജെയ്റ്റിലിയും കുറ്റപ്പെടുത്തി.
റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തി അനില്‍ അംബാനിയെ സഹായിച്ചുവെന്ന ആരോപണത്തിന് പിന്നില്‍ മറ്റൊരു വിദേശ കമ്പനിയുടെ താല്‍പര്യമാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഈ കമ്പനിയുടെ ഇടനിലക്കാരന്‍ ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read More : റഫാൽ ഇടപാട്; പുതിയ തെളിവ് പുറത്തുവിട്ട് രാഹുൽ ഗാന്ധി
രാഹുല്‍ ഗാന്ധി ഇന്ന് പുറത്ത് വിട്ട ഈമെയില്‍ പകര്‍പ്പില്‍ മറ്റൊരു ഫ്രഞ്ച് കമ്പനി എയര്‍ ബസ്സുമായുള്ള ബിസിനസ്സ് സഹകരണത്തെക്കുറിച്ചാണ് പറയുന്നതെന്നും റഫാല്‍ ഇടപാടുമായി അതിന് യാതൊരു ബന്ധവും ഇല്ലെന്ന് റിലയന്‍സ് വാര്‍ത്ത കുറിപ്പിലൂടെ പ്രതികരിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പുതിയൊരു ധാരണ പത്രം ഒപ്പുവെക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശത്തെ കുറിച്ച് വാര്‍ത്ത കുറിപ്പ് മൌനം പാലിക്കുന്നു.
Read More : റഫാൽ ഇടപാട്; അന്വേഷണം ആവശ്യപ്പെട്ട് ഫ്രാൻസിലും പരാതി
രാഹുല്‍ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയും രംഗത്തെത്തി. എല്ലാ കള്ളങ്ങളും പരാജയപ്പെട്ടപ്പോഴാണ് സിഎജിക്കെതിരെ ആരോപണവുമായി രാഹുല്‍ രംഗത്ത് വന്നിരിക്കുന്നതെന്ന് ജെയ്റ്റിലി ആരോപിച്ചു. മുങ്ങിക്കൊണ്ടിരിക്കുന്ന കുടുംബാധിപത്യത്തെ ഒരു കള്ളവും കൊണ്ട് രക്ഷിക്കാനാകില്ലെന്നും ജെയ്റ്റില തന്‍റെ ബ്ലോഗില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here