വനം നശിപ്പിച്ച കേസില്‍ പരീക്കറുടെ മകന് നോട്ടീസ്

വനം നശിപ്പിച്ച കേസില്‍ പരീക്കറുടെ മകന് നോട്ടീസ്. റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ആഭീജാത്ത് വനം നശിപ്പിച്ചത്. ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി നശിപ്പിച്ചു എന്നതാണ് ആഭിജാത്തിന് എതിരെയുള്ള പരാതി. ചീഫ് സെക്രട്ടറിയ്ക്കും വനം പരിസ്ഥിത സെക്രട്ടറിയും ഉള്‍പ്പെടെ 11പേര്‍ക്കാണ് നോട്ടീസ് അയച്ചത്. റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നേത്രാവതി വില്ലേജ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈഡ് എവേ എന്ന പേരില്‍ എക്കോ റിസോര്‍ട്ട് നിര്‍മിക്കാന്‍ വനം നശിപ്പിച്ചുവെന്നും നിര്‍മാണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന നിരവധി ബൈലോകള്‍ പാസാക്കിയെന്നും പരാതിയിലുണ്ട്.
റിസോര്‍ട്ട് വിവാദം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്- ബിജെപി പോരിന് ആക്കം കൂട്ടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here