മുല്ലപ്പള്ളി സിപിഎമ്മിന് സ്വാഗത ഗാനം പാടുന്നു : സികെ പത്മനാഭൻ

മുല്ലപ്പള്ളി സിപിഎമ്മിന് സ്വാഗത ഗാനം പാടുകയാണെന്ന് ബിജെപി നിർവാഹകസമിതി അംഗം സികെ പത്മനാഭൻ. ഇങ്ങനെയെങ്കിൽ മുല്ലപ്പള്ളിയുടെ യാത്രയും കോടിയേരി തുടങ്ങാൻ ഇരിക്കുന്ന യാത്രയും പിരിച്ചു വിട്ട് ഒന്നിച്ചു ഒരു യാത്ര തുടങ്ങുന്നതാണ് നല്ലതെന്നും അതിന് ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും സികെ പത്മനാഭൻ പറഞ്ഞു.
ശബരിമല കഴിഞ്ഞു എന്നാണ് പറയുന്നത്, എന്നാൽ കഴിയുകയല്ല തുടങ്ങുകയാണ് ചെയ്യുന്നത്. ഉപദേശകർ ആണ് മുഖ്യമന്ത്രിയെ വഴിതെറ്റിക്കുന്നതെന്നും മുഖ്യമന്ത്രിയുടേത് കുരുട്ട് ബുദ്ധിയാണെന്നും പത്മനാഭൻ പറഞ്ഞു.
Read More : ബിജെപിയിൽ ഭിന്നത; രാധാകൃഷ്ണനെ തള്ളി സികെ പത്മനാഭൻ
മുന്നണികൾ പിരിച്ചു വിട്ട് ഒറ്റ മുന്നണിയായി മത്സരിച്ചു ബിജെപിയെ നേരിടാൻ തന്റേടം കാണിക്കാൻ മുന്നണികൾ തയ്യാറാകണമെന്നും സികെ പത്മനാഭൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here