Advertisement

യോഗി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റുമുട്ടലുകളിൽ കോടതി നിരീക്ഷണത്തിലുഉള്ള പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

February 12, 2019
1 minute Read
complete ban of non veg at gorakhpur

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന ഏറ്റുമുട്ടലുകളിൽ കോടതി നിരീക്ഷണത്തിലുഉള്ള പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഗൗരവമായി പരിഗണിക്കേണ്ട വിഷയം ആണ് ഇതെന്നും കോടതി നിരീക്ഷിച്ചിരുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയ ശേഷം 2018 ആഗസ്റ്റ് വരെ 2351 ഏറ്റുമുട്ടലുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 63 പേര് ആണ് കൊല്ലപ്പെട്ടത്.

Read More : നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വ്യാജ ഏറ്റമുട്ടല്‍; താൽപര്യ ഹർജികൾ സുപ്രീംകോടതിയില്‍

വിവിധ ഏറ്റുമുട്ടലുകളിലായി 4 പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രമോഷൻ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 5ന് ഒരു ജിം ട്രെയിനറെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയിരുന്നു. നിശ്ചി വിഭാഗത്തിലെ ജനങ്ങളെ മാത്രമാണ് എൻകൗണ്ടറിലൂടെ കൊലപ്പെടുത്തുന്നതിന് നേരത്തെ തന്നെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു.

ഡിസംബറിൽ ഹസ്രത്ഗഞ്ജിലെ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന്റെ മകനെ മരിച്ച നിലിയിൽ കണ്ടെത്തിയത് പ്രദേശത്തെ നടുക്കിയിരുന്നു. ഇതും നടക്കുന്നത് യോഗി ആദിത്‌നനാഥ് സർ്കാർ അധികാരമേറ്റതിന് ശേഷമാണ്. നിരവധി ആക്രമങ്ങൾക്ക് കാരണമായ ആന്റി-റോമിയോ സ്‌ക്വാഡിന് രൂപം കൊടുക്കുന്നതും യോഗി സർക്കാരാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top