കാക്ക കാക്കയുടെ രണ്ടാം ഭാഗം വരുന്നു

തമിഴകത്തെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കാക്ക കാക്ക. സൂര്യയെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തിയ ചിത്രം കൂടിയാണ് കാക്ക കാക്ക. 2003ലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കാക്ക കാക്കയ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ ഗൌതം വാസുദേവ് മേനോൻ കാക്ക കാക്കയ്‍ക്ക് രണ്ടാം ഭാഗം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞാല്‍ കാക്ക കാക്കയുടെ രണ്ടാം ഭാഗത്തിന്റെ ജോലികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സൂര്യയും ജ്യോതികയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു കാക്ക കാക്ക.
Read More:ഞാന്‍ സപ്ലി എഴുതിയാണ് ബി കോം പൂര്‍ത്തിയാക്കിയത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി സൂര്യയുടെ പ്രസംഗം
അൻപുശെല്‍വൻ ഐപിഎസ് ഉദ്യോഗസ്ഥനായി സൂര്യയും മായ എന്ന കഥാപാത്രമായി ജ്യോതികയും അഭിനയിച്ച ചിത്രമാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here