തിരുവനന്തപുരത്ത് കുമ്മനമോ സുരേന്ദ്രനോ സുരേഷ് ഗോപിയോ? സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപി യില്‍ കലാപം

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപി സംസ്ഥാന ഘടകത്തില്‍ കലാപം. സ്ഥാനാര്‍ത്ഥി പട്ടികയെപ്പറ്റി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. ഇപ്പോള്‍ നല്‍കിയിരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക ശ്രീധരന്‍ പിള്ളയുടെ ഏകപക്ഷീയ തീരുമാനമാണെന്ന് ആരോപിച്ച് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Read Also: താജ്മഹല്‍ സംരക്ഷിച്ചില്ല; യു പി സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക ബി ജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എന്നിവരെ പരിഗണിക്കുന്നതായാണ് സൂചന.കെ സുരേന്ദ്രനെ തിരുവനന്തപുരം,തൃശ്ശൂര്‍,കാസര്‍കോട് മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങല്‍,പാലക്കാട് മണ്ഡലങ്ങളിലേക്ക് ശോഭാ സുരേന്ദ്രനും തശ്ശൂരില്‍ എ.എന്‍ രാധാകൃഷ്ണനുമാണ് പരിഗണനയിലുള്ളത്.
ശബരിമല വിഷയമുള്‍പ്പെടെ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ശബരിമല തന്ത്രി കുടുംബാംഗമായ മഹേഷ് മോഹനനര്, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരുടെ പേരുകളും സംസ്ഥാന നേതൃത്വം മുന്നോട്ടു വെക്കുന്നുണ്ട്. അതേ സമയം ബി ഡി ജെ എസുമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിഞ്ഞതായും കേന്ദ്ര നേതൃത്വം മാനദണ്ഡങ്ങള്‍ പരിഗണിച്ച് ബി.ജെ.പി.സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തീകരിക്കുമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ആദ്യ ഘട്ടത്തില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട ബി ഡി ജെ എസിന് അഞ്ച് സീറ്റുകള്‍ നല്‍കാനാണ് ബി ജെ പി ധാരണ. എന്നാല്‍ ആറ് സീറ്റ് വേണമെന്ന ആവശ്യം പരിഗണിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളിയാനാകില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here