പ്രതിപക്ഷ ഐക്യവേദിയായി ഡല്‍ഹിയില്‍ ആം ആദ്മി റാലി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലി പ്രതിപക്ഷ ഐക്യവേദിയായി. ബംഗാളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ശത്രുക്കളായിരുന്നാലും ഡല്‍ഹിയില്‍ ബി ജെപി യെ തോല്പിക്കാന്‍ ഒറ്റക്കെട്ടാവുമെന്ന് മമത ബാനര്‍ജി പറഞ്ഞു.
Read Also: കൊച്ചി പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ യു എ ഇ നിക്ഷേപത്തിന് സാധ്യത
ഏകാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സംഘടിപ്പിച്ച റാലിയില്‍ കോണ്‍ഗ്രസ് നേതാക്കളും മമത ബാനര്‍ജിയും ഒരേ വേദിയില്‍ എത്തിയത് ശ്രദ്ധേയമായി. ഇടതു നേതാക്കള്‍ വേദി വിട്ട ശേഷമാണ് മമത എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഇന്ന് പാര്‍ലമെന്റിലെ അവസാന ദിവസമായിരുന്നെന്ന് മമത ബാനര്‍ജി പറഞ്ഞു.
Read Also: അപ്രതീക്ഷിതമായി ആശംസ; മോദിവീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്ന് മുലായം
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, എന്‍സിപി നേതാവ് ശരത് പവാര്‍, എസ്പി നേതാവ് രാം ഗോപാല്‍ യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ നേതാവ് ഡി രാജ, ഡിഎംകെ നേതാവ് കനിമൊഴി, ജെഡിഎസ് നേതാവ് ഡാനിഷ് അലി എന്നിവര്‍ റാലിയില്‍ പ്രസംഗിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here