ഗുജ്ജർ വിഭാഗത്തിനു അഞ്ച് ശതമാനം സംവരണം; ബില്‍ നിയമസഭ പാസാക്കി

ഗുജ്ജറുകള്‍ക്ക് മുമ്പില്‍ വഴങ്ങി രാജസ്ഥാന്‍ സർക്കാർ. ഗുജ്ജർ വിഭാഗത്തിനു അഞ്ച് ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ല് സംസ്ഥാന സർക്കാർ പാസാക്കി. ആറു ദിവസം നീണ്ട ഗുജ്ജർ പ്രക്ഷോഭത്തെ തുടർന്നാണ് സർക്കാര്‍ അടിയന്തരമായി ബില്ല് പാസാക്കിയത്. ബില്ല് നടപ്പിലാക്കുന്നതിനായി ഭരണഘടന ഭേദഗതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ഗുജ്ജർ, റെയിക്ക, റെബരി, ഗാഡിയ ലൂഹർ. ബഞ്ചാര, ഗദാരിയ എന്നി വിഭാഗങ്ങള്‍ക്ക് സർക്കാർ ജോലിയിലും, വിദ്യാഭ്യാസ മേഘലയിലും അഞ്ചു ശതമാനം സംവരണം അനുവദിച്ച് കൊണ്ടുള്ള ബില്ലാണ് സംസ്ഥാന സർക്കാർ പാസാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ മന്ത്രി ബി ഡി കല്ലയാണ് ബില്ല‍് നിയമസഭയില്‍ അവതരിപ്പിച്ചത് . സംവരാണാവശ്യവുമായി ബന്ധപെട്ട് ഗുജ്ജർ വിഭാഗം ആറു ദിവസമായി സമരത്തിലായിരുന്നു.
Read More:കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണം ഏർപ്പെടുത്തുമെന്ന് സർക്കാർ
സമരക്കാർ റെയില്‍, റോഡ് ഗതാഗതം തടഞ്ഞതിനെ തുടർന്ന് രാജസ്ഥാനിലേക്കുള്ള ഗതാഗത സംവിധാനം ഭാഗികമായി നിലച്ചിരുന്നു. 2007 മുതല്‍ ഗുജ്ജർ വിഭാഗം ഉയർത്തുന്ന ആവശ്യമാണ് പിന്നോക്ക വിഭാഗത്തില്‍ അഞ്ച് ശതമാനം സംവരണം ഏർപെടുത്തുകയെന്നത്. ആവശ്യത്തെ തുടർന്ന് 2017-ല്‍ സര്‍ക്കാര്‍, വിഭാഗത്തിനു അഞ്ചു ശതമാനം സംവരണം ഏർപെടുത്തി. എന്നാല്‍ മൊത്തം സംവരണ പരിധി 50 ശതമാനത്തിനു മുകളിലേക്ക് കടന്നെന്ന് കണ്ടെത്തി രാജസ്ഥാന്‍ ഹൈക്കോടതി സംവരണം തടയുകയായിരുന്നു.
Read More: മുന്നാക്ക വിഭാഗത്തിലെ പത്ത് ശതമാനം സംവരണം; കേന്ദ്രത്തിന് കോടതിയുടെ നോട്ടീസ്
സംവരണം അനുവദിക്കാന്‍ ഭരണഘടനഭേദഗതി ആവശ്യമാണെന്നും, ഇത് ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെഹ്ലോട്ട് പറഞിരുന്നു. സർക്കാർ ബില്ല് പാസാക്കിയെങ്കിലും സംവരണാനുകൂല്യം ലഭിക്കാന്‍ ഭരണഘടന ഭേദഗതി ആവശ്യമാണ്
24 delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here