Advertisement

ഷുക്കൂർ കേസ്; ചെന്നിത്തലയ്ക്ക് മറുപടിയുമായി ടി.വി രാജേഷ്

February 13, 2019
1 minute Read

ഷുക്കൂർ കേസില്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി ടി.വി രാജേഷ്.  കേസിൽപ്പെട്ടവരെല്ലാം രാജി വയ്ക്കണം എങ്കിൽ ശശി തരൂരിന്റെ രാജിയും   അവശ്യപ്പെടട്ടെ.  കേസ് രാഷ്ട്രീയ പ്രേരിതമാണ്.  എല്ലാ തരത്തിലും നേരിടാന്‍ തയ്യാറാണെന്നും  സത്യം തെളിയുമെന്നും ടി വി രാജേഷ് പറഞ്ഞു.

ജയരാജനും ടി വി രാജേഷുമടങ്ങിയ സിപിഎം നേതാക്കളുടെ വാഹനമാക്രമിച്ചതിനുള്ള പ്രതികാരമാണ് ഷുക്കൂറിന്റെ കൊലപാതകം. 2012 ഫെബ്രുവരി 20നാണ് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അരിയിലില്‍ സിപിഎം – ലീഗ് സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ജയരാജനും സി പി എം സംഘത്തിനും നേരെ അക്രമം നടന്നതിന് തൊട്ടുപിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Read More:ഷുക്കൂർ കൊലക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം

അരിയിൽ ഷുക്കൂര്‍ വധക്കേസിൽ പ്രതികരണവുമായി ഭരണ പരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.  സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ചുമത്തിയ കൊലക്കുറ്റം രാഷ്ട്രീയ പ്രേരിതമല്ലെയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമം നിയമത്തിൻ്റെ വഴിക്ക് തന്നെപോകട്ടെയെന്നായിരുന്നു വി എസ് പ്രതികരിച്ചത്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top