Advertisement

ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രനെ സിപിഎം ശാസിച്ചു

February 14, 2019
1 minute Read

ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എം എൽ എ ക്കെതിരെ സി പി എം നടപടി. എസ് രാജേന്ദ്രനെ സി പിഎം ശാസിച്ചു. രാജേന്ദ്രന്റെ വാക്കുകൾ അപക്വമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വ്യാപക പ്രതിഷേധത്തിനൊടുവിലാണ് ദേവികുളം എം എൽ എ എസ് രാജേന്ദ്രനെതിരെ സി പി എം നടപടി എടുത്തത്.  കീഴ്ഘടകങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനാണ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Read Moreഎസ് രാജേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; നടപടിയ്ക്ക് സാധ്യത

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിർമിക്കുന്ന കെട്ടിടത്തിന്റെ പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എസ്. രാജേന്ദ്രൻ വനിതാ സബ് കളക്ടറെ അധിക്ഷേപിച്ചത്. രാജേന്ദ്രനെതിരെ വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. സർക്കാർ കോടതിയലക്ഷ്യ കേസും നൽകി. സബ് കളക്ടർക്ക് പിന്തുണയുമായി ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷനും രംഗത്തെത്തി. പ്രതിഷേധം വ്യാപകമായതോടെ എസ് രാജേന്ദ്രനെതിരെ സിപിഐ എം നടപടി എടുക്കുകയായിരുന്നു.

Read More:  എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ സബ് കളക്ടര്‍ കോടതിയിലേക്ക്

രേണു രാജിന് ഐഎഎസ് അസോസിയേഷന്‍ പിന്തുണച്ചിരുന്നു. സബ്‌കളക്ടറുടെ നിലപാടിനെ സംസ്ഥാന സർക്കാരും പിന്തുണച്ചിരുന്നു. എസ്.രാജേന്ദ്രൻ എംഎൽഎ രേണു രാജിന് എതിരെ നടത്തിയ പരാമർശത്തിനെതിരെ റവന്യൂ മന്ത്രിയും ഇടതുപക്ഷ നേതാക്കളും രംഗത്ത് വന്നു.

ഇന്നലെ ചേർന്ന ഐഎഎസ് അസോസിയേഷൻ എക്സിക്യുട്ടീവ് യോഗമാണ് സബ്‌കളക്ടർക്ക് പൂർണ പിന്തുണ നൽകുന്നുവെന്ന് അറിയിച്ചത്.അതിനിടെ, മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട സബ് കളക്ടറുടെ നടപടി ദുരൂഹമെന്ന് മന്ത്രി എം.എം. മണി ആരോപിച്ചിരുന്നു. മൂന്നാര്‍ പഞ്ചായത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന് അവസാന നിമിഷം സ്റ്റോപ്പ് മെമ്മോ നൽകിയതില്‍ ദുരൂഹതയുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം സബ് കളക്ടർക്കെതിരായ എസ്. രാജേന്ദ്രൻ എംഎൽഎയുടെ പരാമർശം പാടില്ലാത്തതായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top