‘എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ?’ വൈറലായി ലുട്ടാപ്പിയുടെ ടിക് ടോക് വീഡിയോ

‘ലുട്ടാപ്പിക്ക് എതിരാളി’ എന്ന ലേബലിൽ അവതരിപ്പിച്ച ഡിങ്കിനി എന്ന കഥാപാത്രത്തിനെതിരെ പ്രതിഷേധിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം ഫേസ്ബുക്കിൽ കണ്ടത്. ബാലരമ വായിച്ചുവളർന്ന 90s കിഡ്‌സ് എല്ലാം ലുട്ടാപ്പിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘സേവ് ലുട്ടാപ്പി’, ‘ജസ്റ്റിസ് ഫോർ ലുട്ടാപ്പി’ എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റിട്ട് നിറച്ചപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ലുട്ടാപ്പി ഒന്നാം നമ്പറായി. ിതിന് പിന്നാലെ ഇതാ ലുട്ടാപ്പിയുടെ ടിക് ടോക്ക് വീഡിയോയും വൈറലായിരിക്കുകയാണ്.
Read More : ലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല; ഡിങ്കിനി ലുട്ടാപ്പിയെ സഹായിക്കാനെത്തിയ കഥാപാത്രം മാത്രം
ചിത്രം സിനിമയിലെ മോഹൻലാലിന്റെ ഡയലോഗുമായാണ് ഈ വിഡിയോയിൽ ലുട്ടാപ്പി എത്തിയത്. ‘ജീവിക്കാൻ ഒരു മോഹം മോഹം തോന്നുന്നു, അതുകൊണ്ട് ചോദിക്ക്യാ.. കൊല്ലാതിരിക്കാൻ പറ്റോ?’ വികാരാധീനനായി ലുട്ടാപ്പി ചോദിക്കുന്നു.
Read More : ‘ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ബാലരമ ലുട്ടാപ്പിയെ പുറത്താക്കിയത്’; കണ്ണ് തുടച്ച് വിധു പ്രതാപ് ; വീഡിയോ
ബാലരമയിൽ കാലാകാലങ്ങളായി ഉണ്ടായിരുന്ന മായാവി, ലുട്ടാപ്പി, കുട്ടൂസൻ, ഡാകിനി, രാജു, രാധ, വിക്രമൻ, മുത്തു, എന്നിവർക്ക് പുറമെ പലപ്പോഴായി ‘പൂട്ടാലു അമ്മാവൻ’ പോലുള്ള അതിഥി കഥാപാത്രങ്ങളായി വരാറുണ്ടെങ്കിലും ‘ലുട്ടാപ്പിക്ക് ഒരു എതിരാളി’ എന്ന ലേബലൽ ഡിങ്കിനിയെ അവതരിപ്പിച്ചതാണ് ലുട്ടാപ്പി ആരാധകരെ ചൊടിപ്പിച്ചത്. ഗായകൻ വിധു പ്രതാപടക്കം ലുട്ടാപ്പിക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here