പൊതുതെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാകില്ല: മുല്ലപ്പളളി

ഇടതുപക്ഷം നടത്തുന്ന കേരള സംരക്ഷണ ജാഥ പ്രഹസനമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍. ജാഥയുടെ ആവശ്യമെന്താണെന്നു എൽഡി എഫ് നേതാക്കൾ വിശദീകരിക്കണം.ശബരിമല പ്രശ്നം രാഷ്ട്രീയവൽക്കരിക്കാൻ ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ശ്രമിക്കില്ലെന്നും കേന്ദ്രത്തിന്റെ നിലപാടുകളും രണ്ട് ഭരണാധികാരികളുടെയും പരാജയങ്ങൾ ഉയർത്തികാണിക്കുമെന്നും മുല്ലപ്പളളി വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണയത്തിലേക്ക് കോൺഗ്രസ് കടന്നിട്ടില്ല സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ പരീക്ഷണത്തിന് തയ്യാറാകാൻ പാര്‍ട്ടി ശ്രമിക്കില്ല.ഏതെങ്കിലും നേതാക്കൾ മത്സരിക്കണമെന്നു ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടില്ല സുധീരൻ മത്സരിക്കാൻ തീരുമാനിച്ചാൽ സ്വാഗതം ചെയ്യുമെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.
പൊതുതെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാകില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് ഭരണവും കേരളത്തിൽ പിണറായി സർക്കാരിെൻറ ദുർഭരണവുമാണ് കോൺഗ്രസും യു.ഡി.എഫും പ്രചാരണമാക്കുകയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ജന മഹായാത്ര പര്യടനത്തിനിടെ തൃശൂരിൽ മാധ്യമ പ്രവർത്തകരോ’ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല കാര്യത്തിൽ യു.ഡി.എഫിന്റെ നിലപാടാണ് ജനത്തിന് സ്വീകാര്യം. ഈശ്വര വിശ്വാസി അല്ലാതിരുന്നിട്ടും വിശ്വാസ പ്രശ്നത്തിൽ നെഹ്റു മുതലുള്ള നേതാക്കൾ സ്വീകരിച്ച നിലപാടാണ് കോൺഗ്രസ് പിന്തുടരുന്നത്. പക്ഷെ, ഈ നിലപാട് രാഷ്ട്രീയമായി ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കില്ല. ഇനി മത്സരിക്കില്ലെന്ന വ്യവസ്ഥയിലാണ് താൻ കെ. പി. സി.സി പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തത്. ഡൽഹിയിൽ പല ഇന്നിങ്സും പൂർത്തിയാക്കി. തെരഞ്ഞടുപ്പിൽ പാർട്ടിക്കും മുന്നണിക്കും വൻ വിജയം നേടുകയാണ് ലക്ഷ്യം. 20 സീറ്റും നേടും. ദീർഘ ഇന്നിങ്സ് പൂർത്തിയാക്കിയ മറ്റുള്ളവരും പിന്മാറേണ്ടതല്ലേ എന്ന ചോദ്യത്തിന് അത് വ്യക്തിപരമായ കാര്യമാണ് എന്നായിരുന്നു മറുപടി.
Read More:ശബരിമലയില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിച്ചില്ല: മുല്ലപ്പളളി
രാഹുൽ ഗാന്ധി ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിൽ താൽപ്പര്യമെടുത്തതായി അറിയില്ല. വി.എം. സുധീരൻ മത്സരിക്കുമെങ്കിൽ ഏറ്റവും സന്തോഷം. എ.കെ. ആൻറണിയുടെ മകൻ അനിലിന് പാർട്ടിയുടെ ഐ.ടി വിഭാഗത്തിെൻറ ചുമതല നൽകിയത് ശശി തരൂർ എം.പിയുടെ നിർദ്ദേശപ്രകാരമാണ്. ഇതിൽ കഴിവ് മാത്രമാണ് മാനദണ്ഡം. ഇക്കാര്യത്തിൽ ആൻറണിയെ വലിച്ചിഴക്കരുത്. ‘കഴിവും കാര്യശേഷിയുമുണ്ടെങ്കിൽ ഏത് മകൻ വരുന്നതിലും വിരോധമില്ല’ – മുല്ലപ്പള്ളി പറഞ്ഞു. കെ. കരുണാകരന്റെ മക്കളെ താൻ എതിർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സ്ഥാനാർത്ഥികളെ 25നകം നിശ്ചയിക്കും. കഴിവും വിജയ സാധ്യതയും മാത്രമാണ് മാനദണ്ഡം. അതിൽ വനിത, യുവ പ്രാതിനിധ്യത്തിന്റെ പേരിലുള്ള വിട്ടുവീഴ്ചക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ പാളിച്ച ഇത്തവണ ഉണ്ടാകില്ല. വടകര സീറ്റ് ആർ.എം.പിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു തലത്തിലും ചർച്ച ഉണ്ടായിട്ടില്ല. തൃശൂരിൽ കഴിഞ്ഞ ദിവസം നടന്നതു പോലുള്ള പോസ്റ്റർ പ്രചാരണം വെച്ചുപൊറുപ്പിക്കില്ല.എൽ.ഡി.എഫിെൻറ കേരള രക്ഷായാത്ര എന്തിനെന്ന് മനസ്സിലാകുന്നില്ല. ഇതിൽ ഒരു യാത്ര ഉദ്ഘാടനം ചെയ്യുന്ന സീതാറാം യെച്ചൂരി, അരിയിൽ ഷുക്കൂർ വധം അദ്ദേഹം പതിവായി സംഘ്പരിവാറിനെതിരെ ആരോപിക്കാറുള്ള ആൾക്കൂട്ട കൊലപാതകത്തിന്റെ ഗണത്തിൽ വരുമോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്ന പോഷക സംഘടനകളുടെ നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ അതൃപ്തിയാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് അഞ്ച് സീറ്റിനും കെ.എസ്.യു,ഐ.എന്‍.ടി.യു.സി എന്നീ സംഘടനകള്‍ മൂന്ന് സീറ്റുമാണ് ആവശ്യപ്പെട്ടത്. കൂടാതെ മഹിളാ കോണ്‍ഗ്രസ് അടക്കഉള്ള മറ്റ് പോഷക സംഘടനകളും സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു.പോഷക സംഘടനകളുടെ നിലപാടുകളും അവകാശവാദങ്ങളും വലിയ തോതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ തുറന്നു പറച്ചില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here