ഭാരതരത്ന സ്വീകരിക്കും; തീരുമാനം മാറ്റി ഭൂപന്‍ ഹസാരികയുടെ കുടുംബം

ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച പരമോന്നത ബഹുമതിയായ ഭാരതരത്ന സ്വീകരിക്കുമെന്ന് കുടുംബം. പിതാവിനും അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ക്കും വേണ്ടി ഭാരതരത്ന സ്വീകരിക്കുമെന്ന് മകന് തേജ് ഹസാരിക പറഞ്ഞു. ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച ബഹുമതി മകന് നിരസിച്ചത് നേരത്തേ വാര്‍ത്തയായിരുന്നു.
അസം പൗരത്വ ബില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഭൂപന്‍ ഹസാരികയുടെ കുടുംബം ബഹുമതി നിരസിച്ചത്.തീരുമാനം പുനപരിശോധിക്കണമെന്ന് വ്യാപകമായി അഭിപ്രായം ഉയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് നിലപാട് തിരുത്തി മകന് രംഗത്തെത്തിയത്.
ഹസാരിക ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു ഇത്തവണ ഭാരതരത്നയ്ക്ക് അര്‍ഹരായത്. നാനാജി ദേശ് മുഖ്, പ്രണബ് മുഖര്‍ജി എന്നിവരാണ് ഭൂപന്‍ ഹസാരികയെ കൂടാതെ ഭാരതരത്ന നേടിയ മറ്റു രണ്ടുപേര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here