Advertisement

സംസ്ഥാനത്തെ നഗരസഭ, പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മുന്‍തൂക്കം

February 15, 2019
0 minutes Read

കൊച്ചി കോര്‍പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫ് സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബൈജു തൊട്ടാളി 58 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പരമ്പരാഗതമായി കോണ്‍ഗ്രസ് കൈയില്‍ വച്ചിരുന്ന മണ്ഡലത്തില്‍ ആദ്യമായാണ് എല്‍ഡിഎഫ് വിജയിക്കുന്നത്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സി എല്‍ദോ 14 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 13 വര്‍ഷമായി എല്‍ഡിഎഫ് കൈവശം വച്ചിരുന്ന മണ്ഡലമാണ് യുഡിഎഫ് പിടിച്ചെടുത്തത്. കോതമംഗലത്തെ ഒക്കല്‍ പഞ്ചായത്തിലെ ചേലമറ്റം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീന ബെന്നി 60 വോട്ടിന് ജയിച്ചു. യുഡിഎഫ് സ്ഥാനാനാര്‍ത്ഥി നേടിയത് 367 വോട്ടുകള്‍.

എറണാകുളം കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. 14 വോട്ടുകള്‍ക്ക് ബിന്‍സി എല്‍ദോസാണ് ജയിച്ചത്. എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീനിവാസന്‍ മേപ്പാടി വിജയിച്ചു. 299 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിയജം.

കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് എല്‍ ഡി എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസിന്റെ ഷിബു ചാക്കോ 17 വോട്ടുകള്‍ക്കാണ് ജയിച്ചത്.

തൃശൂര്‍ അരിമ്പൂര്‍ പഞ്ചായത്തിലെ വിളക്കുമാടം വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. 354 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനുഷ സുനില്‍ വിജയിച്ചു. ചാഴൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡും എല്‍ ഡി എഫ് നിലനിര്‍ത്തി. സി ജി സനീഷ് 354 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കുന്നുകര പഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ലിജി ജോസ് 328 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

പാലക്കാട് ജിലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടുവിധം സീറ്റുകള്‍ ലഭിച്ചു. ആകെ നാല് സീറ്റുകളില്‍ ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എസ് വിബിന്‍ 421 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ശാന്തകുമാരന്‍ രണ്ടാം സ്ഥാനത്ത്. പാലക്കാട് നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരവണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് അഗളി പഞ്ചായത്ത് പാക്കുളം നാലാം വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. 14 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം വിജയിച്ചത്.

നെല്ലിയാമ്പതി പഞ്ചായത്തിലെ ലില്ലി വാര്‍ഡില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥി അംബിക 44 വോട്ടുകള്‍ക്ക് വിജയിച്ചു. പട്ടാമ്പി തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ വാര്‍ഡ് സി പി എം നിലനിര്‍ത്തി. അഗളി പഞ്ചായത്ത് പാക്കുളം നാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 14 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം വിജയിച്ചത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥി ടി പി സലാമു 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

മലപ്പുറം തിരൂര്‍ ബ്ലോക്ക് പഞ്ചായത് ഭരണം എല്‍ ഡി എഫിന്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍ ബ്ലോക്കില്‍ എല്‍ ഡി എഫിന് ജയം. 265 വോട്ടിന് യു ഡി എഫിനെ തോല്‍പിച്ചു.

ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് ആര്‍എംപി നിലനിര്‍ത്തി. ആര്‍.എം.പി സ്ഥാനാര്‍ഥി പി ശ്രീജിത്ത് 308 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. കുന്നുകര പഞ്ചായത്ത് യുഡിഎഫ് നിലനിലര്‍ത്തി. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ലിജി ജോസ് ജയിച്ചു. വയനാട് നെന്മേനി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.

കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ഥി രാജന്‍ 245 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കല്യാശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മോഹനന്‍ 639 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു കണ്ണൂര്‍ ജില്ലയിലെ കീഴല്ലൂര്‍ പഞ്ചായത്ത് എളംമ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ കെ കാര്‍ത്തികേയന്‍ 269 വോട്ടിന് വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി കെ എം പ്രേമരാജനെയാണ് തോല്‍പ്പിച്ചത്.

ചുറ്റുമല ബ്ലോക്ക് ചെമ്മണ്‍ 10)0 ഡിവിഷന്‍ തെരെഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വിജയം. ഗീതാ ബാലകൃഷ്ണനാണ് 1024 വോട്ടിന് വിജയിച്ചത്. മുന്‍ അംഗം രാജിവച്ച ഒഴിവിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. മലപ്പുറം കാവന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി 40 വോട്ടിന് ജയിച്ചു. ഷാഹിന എന്ന മിനി ആണ് ജയിച്ചത്. പതിനാറാം വാര്‍ഡില്‍ നേരത്തെ യു ഡി എഫ് ആയിരുന്നു. ഇതോടെ പഞ്ചായത്തിലെ കക്ഷി നില 109 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top