ലോക്‌സഭാ തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് വിവരം. പത്ര, ടിവി മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തി വരുന്ന നിയന്ത്രണം സോഷ്യല്‍ മീഡിയക്കും ബാധകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
പ്രാദേശിക ഇന്റര്‍നെറ്റ് സേവനദാതാക്കളിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം എന്നിവയാണ് കേന്ദ്ര വിവരസാങ്കേതിക, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. വിഷയത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് ഇന്ത്യ വക്താവ് പ്രഗ്യാന്‍ മിശ്ര മെഹ്‌റിഷി അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിന് തടയാനായി വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും വാട്‌സാപ്പ് അവകാശപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here