പുല്‍വാമ ഭീകരാക്രമണം; സുരക്ഷാ വീഴ്ചയില്ല, പ്രദേശവാസികളുടെ വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയത് അക്രമികള്‍ മുതലെടുത്തു

പുല്‍വാമയില്‍ ഇന്നലെ അക്രമണത്തില്‍ സുരക്ഷാവീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതി നല്‍കിയത് അക്രമികൾ മുതലെടുത്തതായാണ് പ്രാഥമിക റിപ്പോർട്ട്. സി.ആർ.പി.എഫ് സംഘത്തിന് നേരെ ഗ്രനൈഡ് അക്രമങ്ങൾ അടക്കമുള്ളവ തടയാൻ ആവശ്യമായ സുരക്ഷ ഒരുക്കിയിരുന്നു.
കഴിഞ്ഞ ആറു ദിവസമായ് ഹൈവേയിൽ നിയന്ത്രണം എർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് സി.ആർ.പി ഡി.ജി ആഭ്യന്തരമന്ത്രാലയത്തിന് നൽകി. പ്രദേശവാസികളുടെ വാഹനങ്ങൾക്ക് നൽകിയ യാത്രാനുമതി മുതലെടുത്താണ് ആക്രമണം നടത്തിയത്. തീവ്രവാദി സർവ്വീസ് റോഡിൽ നിന്ന് സ്പോടക വസ്തുനിറച്ച വാഹനം ഹൈവേയിലെയ്ക്ക് ഓടിച്ച് കയറ്റുകയായിരുന്നു. കഴിഞ്ഞ20വര്‍ഷത്തിനിടെ ജമ്മുവില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. കിലോമീറ്ററുകള്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി തദ്ദേശവാസികള്‍ പറയുന്നു.
ജയ്ഷെ ഭീകരന്‍ ആദില്‍ അഹമ്മദ് 78വാഹനങ്ങള്‍ ഉള്‍പ്പെട്ട സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ച് കയറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here