കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും. പതിവ് തിരക്കില്ലാതെയാണ് കുംഭമാസ പൂജാ ദിവസങ്ങള്‍ കടന്ന് പോയത്. ശബരിമല ഉത്സവത്തിനായി മാര്‍ച്ച് 12ന് മാത്രമേ ഇനി നട തുറക്കൂ.
അഞ്ച് ദിവസം നീണ്ട് നിന്ന കുംഭമാസ പൂജകള്‍ക്കാണ് ഹരിവരാസനത്തോടെ അവസാനമാകുക. സാധാരണ മാസപൂജാ ദിനങ്ങളില്‍ കാണാറുള്ള തിരക്ക് ഇക്കുറി സന്നിധാനത്ത് ഉണ്ടായില്ല. ദര്‍ശനം നടത്താനെത്തിയവരില്‍ കൂടുതലും ഇതരസംസ്ഥാന ഭക്തരാണ്. നെയ്യഭിഷേകം,കളഭാഭിഷേകം, പടിപൂജ എന്നിവയും പതിവ് പൂജകളും മാസപൂജയുടെ ഭാഗമായി സന്നിധാനത്ത് നടന്നു. ഒരു ശ്രീലങ്കന്‍ സ്വദേശി ഉള്‍പ്പെടെ 11 യുവതികള്‍ മലചവിട്ടിയെങ്കിലും ദര്‍ശനം നടത്താനായില്ല.
ശബരിമല കര്‍മ സമിതിയടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയതോടെ പോലീസ് ഇവരെ പിന്തിരിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചില്ലെങ്കിലും പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു സന്നിധാനം. മണ്ഡലകാലത്തേത് പോലെ നാമജപം നടന്നെങ്കിലും പോലീസ് ഇടപെട്ടില്ല.
Read More:ശബരിമലയില്‍ തിരക്ക് കൂടുന്നു; കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും
അതേസമയം 17 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട ശബരിമല ഉത്സവത്തിനായി മാര്‍ച്ച് 12ന് വീണ്ടും തുറക്കും. 12 ന് കൊടിയേറ്റും 20ന് പള്ളിവേട്ടയും നടക്കുന്നതിന് പിന്നാലെ 21ന് ആറാട്ടോടെ ഉത്സവത്തിന് പരിസമാപ്തിയാകും.
കുംഭമാസപൂജയ്ക്ക് നടന്ന തുറന്നതിനുശേഷമുള്ള ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ശബരിമലയിലേക്കുള്ള ഭക്തരുടെ തിരക്ക് വര്‍ധിച്ചു. തിരക്ക് വര്‍ദ്ധിച്ചതോടെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് 52 ബസുകളാണ് ഇതുവരെ സര്‍വീസ് നടത്തിയിരുന്നത്. തിരക്ക് കൂടിയ സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ അഞ്ചു ബസുകള്‍ കൂടി സര്‍വീസ് നടത്തും. രാത്രിയിലെ തിരക്ക് കണക്കിലെടുത്ത് വേണ്ടി വന്നാല്‍ കൂടുതല്‍ ബസുകള്‍ ഉപയോഗിക്കാനാണ് തീരുമാനം.
കുംഭമാസ പൂജയുടെ ആദ്യ ദിനം മുതലേ സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് കൂടുതലും എത്തിയത്. തിരക്കില്ലാത്തതിനാല്‍ വലിയനടപ്പന്തല്‍, മാളികപ്പുറം എന്നിവിടങ്ങളിലെ നിയന്ത്രണം പോലീസ് നീക്കിയിരുന്നു. അതേസമയം യുവതീ പ്രവേശനമുണ്ടാകുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മയും തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും പ്രഖ്യാപിച്ചിരിക്കെ പോലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. ആവശ്യമെങ്കില്‍ മാത്രം നിരോധനാജ്ഞ മതിയെന്നാണ് പോലീസ് നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here