Advertisement

പുല്‍വാമയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണ്ണര്‍

February 15, 2019
1 minute Read
sathyapal malik

പുൽവാമയിലെ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ജമ്മു കശ്മീർ  ഗവർണർ സത്യപാൽ മാലിക്. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗർ ഹൈവേയിൽ വലിയ സ്ഫോടക വസ്തുക്കളുമായി ഒരു വാഹനം നീങ്ങിയത് അറിയാൻ കഴിയാതിരുന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും; സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചു; അരുണ്‍ ജെയ്റ്റ് ലി

ഇന്ത്യക്കുള്ളിൽ നിന്ന് തന്നെ ചാവേറുകളെ കണ്ടെത്താൻ ഭീകര സംഘനകൾക്ക് സാധിച്ചെന്നത് തിരിച്ചറിയാന്‍ രഹസ്യാന്വേഷണ ഏജൻസികൾക്ക് സാധിച്ചില്ല. ഇന്ത്യയിലെ  യുവാക്കൾക്ക് ചാവേർ പരിശീലനം നൽകുന്നുണ്ടെന്ന വിവരം കണ്ടെത്തുന്നതിലും രഹസ്യാന്വേഷണ  വിഭാഗം പരാജയപ്പെട്ടെന്നും സത്യപാൽ മാലിക് പറഞ്ഞു.  ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എത്തിയതിന് പിന്നാലെയാണ് വീഴ്ച തുറഞ്ഞ് പറഞ്ഞ് ഗവര്‍ണ്ണര്‍ എത്തിയത്. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്
ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ  പാക്കിസ്ഥാനിൽ  തീവ്രവാദികൾ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും  സത്യപാൽ മാലിക് ആരോപിച്ചു. ഭീകാരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

ഇവന്‍ പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്ത ചാവേര്‍; ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമായത് കഴിഞ്ഞ വര്‍ഷം
പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്ലി. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെ്ന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന് എതിരെ നയതന്ത്ര സമ്മര്‍ദ്ദം കടുപ്പിക്കും. ആക്രമണത്തില്‍ രാജ്യം തിരിച്ചടി നല്‍കും. യോഗത്തില്‍ ഇത് സംബന്ധിച്ച ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും അത് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top