Advertisement

ഭീകരാക്രമണം; ഗവര്‍ണ്ണറുടെ നേതൃത്വത്തില്‍ യോഗം ഇന്ന്

February 15, 2019
1 minute Read

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ  സ്ഥിതികൾ വിലയിരുത്താൻ ഇന്ന് ഗവർണ്ണർ സത്യപാൽ മാലിക്കിന്റെ നേതൃത്വത്തിൽ ജമ്മു കാശ്മീരിൽ യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് , ഇന്റലിജൻ ഉദ്യോഗസ്ഥർ, സൈനിക മേധാവികൾ ‘സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടുണ്ടൊ എന്ന് യോഗം പരിശോധിക്കും.

ജമ്മുകാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ചേരുന്നുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. എൻഐഎ യുടെ 12 അംഗ വിദഗ്ധ സംഘവും ഇന്ന് പുൽവാമയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യനാഥ് സിംഗും ഇന്ന് പുൽവാമ സന്ദർശിക്കും.

ഇന്നലെയാണ് പുൽവാമ ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിനെതിരെ രാജ്യത്തെ ഞെട്ടിച്ച ചാവേറാക്രമണം ഉണ്ടായത്. സംഭവത്തിൽ ജമ്മു കാശ്മീർ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്താനും തുടർ നടപടികൾ തീരുമാനിക്കാനുമാണ് കേന്ദ്ര സർക്കാർ ചേർത്ത സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാമ്പിനറ്റ് കമ്മിറ്റി യോഗം വിളിച്ച് ചേര്‍ത്തത്.   പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ, ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവർ പങ്കെടുക്കും.

ഇതോടൊപ്പം ആദ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പുൽവാമ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തും. കേസന്വേഷണത്തിൽ ജമ്മു കാശ്മീർ പോലീസിനെ സഹായിക്കാൻ എൻഐ യുടെ 12 അംഗ സംഘം ജമ്മു -ശ്രീനഗർ പാതയിലെ ആക്രമണ സ്ഥലത്ത് എത്തും. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തിന് നേത്യത്വം നൽകുന്നത്. സംഘത്തിൽ ഫോറൻസിക് വിദഗ്ധരും ഉൾപെടുന്നു.. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മു കാശ്മീർ ചേബർ ഓഫ് കൊമേഴ്സ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമാധാനപരമായ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top