Advertisement

കശ്മീര്‍ തീവ്രവാദി ആക്രമണം: സര്‍വ്വകക്ഷി യോഗം ഇന്ന്

February 16, 2019
1 minute Read

കശ്മീരിലെ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗം ഇന്ന് നടക്കും. സി.ആര്‍.പി.എഫ് സേനാംഗങ്ങളുടെ ജീവന്‍ കവര്‍ന്ന ആക്രമണത്തെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിശദികരിയ്ക്കും. അതേസമയം ഡല്‍ഹിയില്‍ എത്തിച്ച സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ട് പോയി. കാശ്മീരില്‍ നിന്നും ഡല്‍ഹിയിലെ പാലം വിമാനത്തില്‍ എത്തിച്ച മ്യതദേഹങ്ങള്‍ക്ക് കണ്ണിരണിഞ്ഞ് രാജ്യം അന്ത്യാജ്ഞലി അര്‍പ്പിച്ചു.

Read Also: ആലുവയിലെ കൊലപാതകം; പുതപ്പുവാങ്ങിയ സ്ത്രീയും പുരുഷനുമാണ് കൊലയാളികളെന്ന് പൊലീസ്; രേഖാചിത്രം തയ്യാറാക്കി

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തുടങ്ങി സമൂഹത്തിന്റെ  നാനാ തുറകളില്‍നിന്നുള്ളപെട്ടവര്‍ ഇതിനായ് പാലം വിമാനത്താവളത്തില്‍ എത്തി. രാജ്യത്തിന്റെ ആദരവിന് ശേഷം ധീര സൈനികരുടെ മ്യതദേഹങ്ങള്‍ സ്വദേശങ്ങളിലെക്ക് കൊണ്ടുപോയ്. ജമ്മുകാശ്മീര്‍ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. ആക്രമണാനന്തര സാഹചര്യങ്ങളും നടപടികളും ആഭ്യന്തരമന്ത്രി യോഗത്തില്‍ യോഗത്തില്‍ വിവരിയ്ക്കും.

Read Also: ‘ബ്രിട്ടീഷ് പട്ടാളത്തിന്റെ ബൂട്ട് നാക്കുകൊണ്ട് പോളിഷ് ചെയ്ത ദേശവിരുദ്ധരുടെ തെറിവിളി പുല്ലാണ്’: എം ബി രാജേഷ്

കാശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് ബോധ്യപ്പെടാന്‍ ഒരു സര്‍വ്വ കക്ഷി സംഘത്തെ അയയ്ക്കുന്ന നിര്‍ദ്ധേശം സര്‍ക്കാരിന് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമ തിരുമനം കൈക്കൊള്ളു. സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും നടപടികളിലുണ്ടായ വീഴ്ചകളില്‍ ചില പാര്‍ട്ടികള്‍ക്ക് അത്യപ്തിയുണ്ട് അവര്‍ ഇക്കാര്യം യോഗത്തില്‍ വ്യക്തമാക്കും എന്നാണ് സൂചന. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top