മുസാഫര്‍പുര്‍ അഭയകേന്ദ്രത്തിലെ പീഡനം: നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

മുസാഫര്‍പുര്‍ അഭയകേന്ദ്രത്തിലെ കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മുസാഫര്‍പുര്‍ പോക്‌സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നിതീഷ് കുമാറിനെ കൂടാതെ മുസാഫര്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിങ്, സാമൂഹികക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ജഡ്ജി മനോജ് കുമാര്‍ നിര്‍ദ്ദേശിച്ചു. കേസില്‍ പ്രതിയായ അശ്വനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വ്യാജ ഡോക്ടറായ അശ്വിനിയാണ് പീഡനത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് കുത്തിവെച്ചത്.
നേരത്തേ കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് നിതീഷ് കുമാര്‍ സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസിന്റെ വിചാരണ മുസഫര്‍പുര്‍ കോടതിയില്‍ നിന്നും ഡല്‍ഹിയിലെ സാകേത് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here