പുൽവാമ ഭീകരാക്രമണം; വീരമൃത്യു അടഞ്ഞ ജവാന്മാരുടെ ഭൗതിക ശരീരം സംസ്‌കരിച്ചു

ജമ്മു കാശ്മീരിലെ ഭീകാരാക്രമണത്തിൽ വീരമൃത്യു അടഞ്ഞ ജവാന്മാരുടെ ഭൗതിക ശരീരം സംസ്കരിച്ചു. നാനാതുറകളിൽ നിന്നുളളവർ സംസ്ക്കാര ചടങ്ങുകളിലേക്ക് ഒഴുകിയെത്തി. രാഷ്ട്രീയ – സംസ്ക്കാരിക സൈനിക മേഖലകളിലെ നിരവധി പേർ അന്ത്യാജ്ഞലികൾ അർപ്പിച്ചു.സംസ്ഥാന സർക്കാറുകളുടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായത്.
പതിനൊന്ന് വീര ജവാന്മാരാണ് ഉത്തർപ്രദേശിന് നഷ്ട്ടമായത്. വിങ്ങലോടെ വികാരനിർഭരമായ ഉത്തർ പ്രദേശിന്റെ മണ്ണ് വീര ജവാന്മാരുടെ ഭൗതിക ശരീരങ്ങൾ ഏറ്റുവാങ്ങി. രാജസ്ഥാനിൽ നിന്നും പഞ്ചാബിൽ നിന്നും 4 സൈനികർ വീത രാജ്യത്തിനായി ജീവൻ സമർപ്പിച്ചു.ഇവരുടെ മൃതദേഹങ്ങൾ മുഖ്യമന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും ചേർന്ന്ഏറ്റുവാങ്ങി. മഹാരാഷ്ട്ര ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളും തങ്ങളുടെ ധീര ജവാന്മാരുടെ ഭൗതിക ശരീരങ്ങൾ ഏറ്റുവാങ്ങി.
ഭൗതിക ശരീരങ്ങൾ വഹിച്ചുകൊണ്ടുള്ള വാഹന വ്യൂഹം കടന്നു പോകുന്ന വഴികളിലെല്ലാം ജനങ്ങൾ അമർ ജമാൻ മുദ്രാവാക്യങ്ങൾ മുഴക്കി. ഉച്ചയോടെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ച മ്യതദേഹങ്ങൾ വിലാപയാത്രയോടെ ജന്മനാട്ടിൽ എത്തിത്.
ജനനിബിഡമായിരുന്നു സംസ്കാര ചടങ്ങുകൾ. പൂർണ്ണ ബഹുമതികളോടെ രക്തസാക്ഷികൾക്ക് രാജ്യം യാത്ര അയപ്പ് നൽകി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here