പി ജെ ജോസഫിന്റേത് പാഴ് വെടികള്‍; കോടിയേരി

പി ജെ ജോസഫിനെ പരിഹസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസഫിന്റേത് പാഴ് വെടികളെന്ന് കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നു. എൻ എസ് എസ് അംഗങ്ങളിൽ ഭൂരിപക്ഷവും ഇടതുമുന്നണിക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു.
പിജെ ജോസഫ് ഇടക്ക് വെടിവയ്ക്കും. അത് ലക്ഷ്യത്തിലെത്തില്ല . ജോസഫിനേറെത് പാഴ് വെടിയാണ് .
ജോസഫ് നല്ല വെടി വെയ്ക്കാൻ പഠിക്കട്ടെ. ജോസഫിന്റെ നടപടി അപക്വം – കോടിയേരി പറഞ്ഞു.
Read More:പിജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകുന്നത് വിജയസാധ്യത കൂട്ടും : മോൻസ് ജോസഫ്
ത്രിപുരയിലും ബംഗാളിലും ഇടതുമുന്നണി തിരിച്ചു വരുമെന്നും കേരളത്തിൽ മുന്നണി കൂടുതല്‍ ശക്തിപ്പെടുമന്നും കോടിയരി പറഞ്ഞു. അതേസമയം ബംഗാളിലെന്നല്ല ഇന്ത്യയിലെ ഒരിടത്തും കോൺഗ്രസുമായി സഖ്യമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമുദായിക സംഘടനകൾ ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല. എൻ എസ് എസ് പ്രവർത്തകരിൽ ഭൂരിപക്ഷവും ഇടതുമുന്നണിക്കൊപ്പമാണ്. എന്‍ എസ് എസുമായി സഹകരിക്കാനും തയ്യാറാണെന്ന് കോടിയേരി പറഞ്ഞു.
സീറ്റ് വിഭജനം സംബന്ധിച്ച ശുഭവാർത്ത ഉടൻ ഉണ്ടാകുമെന്നും ജോസഫിനെ പരിഹസിച്ച് കോടിയേരി പറഞ്ഞു.
Read More: കേരള കോൺഗ്രസ്സിന് തെരെഞ്ഞെടുപ്പിൽ 2 സീറ്റ് വേണമെന്ന കാര്യത്തിൽ പിന്നോട്ടില്ല : പിജെ ജോസഫ്
അതേസമയം ജോസ് കെ മാണി നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കാത്തത് പാര്‍ട്ടിക്കുളളിലെ അസ്വാരസ്യങ്ങള്‍ക്ക് തെളിവായി. നേരത്തെ തന്നെ പി ജെ ജോസഫ് പങ്കെടുക്കില്ല എന്ന രീതിയില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ജോസ് കെ മാണി അടക്കം ഇതിനെ തളളിയിരുന്നു. എന്നാല്‍ പാര്‍ട്ടി നയിക്കുന്ന പ്രധാന പരിപാടിയുടെ സമാപനത്തില്‍ വര്‍ക്കിങ്ങ് ചെയര്‍മാനായ പി ജെ ജോസഫ് വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന പി ജെ ജോസഫിന്റെ ആവശ്യത്തെ കെ എം മാണി പിന്തുണച്ചിരുന്നില്ല. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ആകില്ലെന്നായിരുന്നു കെ എം മാണി സ്വീകരിച്ച നിലപാട്.
ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയിലുടനീളം ജോസഫ് ഗ്രൂപ്പിൻറെ അസാനിധ്യം ചർച്ചയായിരുന്നു . യാത്രയുടെ ഉദ്ഘാടനത്തിൽ ജോസഫ് പങ്കെടുത്തല്ലോ എന്നു പറഞ്ഞാണ് ഭിന്നതയില്ലെന്ന് സ്ഥാപിക്കാൻ കെ.എം മാണിയും ജോസ് കെ മാണിയും ശ്രമിച്ചത്. ഈ വാദം പൊളിച്ചാണ് കേരള യാത്രയുടെ സമാപന ചടങ്ങിൽ നിന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് വിട്ടു നിന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here