ഒരു സംഘം ആളുകള്‍ചെയ്ത കുറ്റത്തിന് ഒരു രാജ്യത്തെ കുറ്റം പറയാനാകുമോ: നവജ്യോത് സിങ്ങ് സിദ്ദു

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാകുമോ എന്ന ചോദ്യവുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ധവജോത് സിങ് സിദ്ദു രംഗത്തെത്തി. ആക്രമണത്തില്‍ രാഷ്ട്രം മുഴുവന്‍ അപലപിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ നടത്തിയ ആക്രമണത്തിന് രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാകുമോയെന്ന് മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ചോദിച്ചത്.
പാകിസ്താന്റെ പേരെടുത്ത പറയാതെയാണ് സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍. ‘ഇത് ഭീരുത്വപൂര്‍ണമായ ക്രൂരകൃത്യമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ’ സിദ്ദു ചോദിച്ചു.
Read More: പുല്‍വാമ ഭീകരാക്രമണം; പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ
40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെതുടര്‍ന്ന് പാകിസ്താന് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ പാകിസ്താനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാകുമോയെന്ന ചോദ്യം സിദ്ദു ഉയര്‍ത്തിയത്.
Read More: പുല്‍വാമ ആക്രമണത്തില്‍ നടപടിയെടുത്ത് കേന്ദ്രം; തടവിലുള്ള തീവ്രവാദികളെ മറ്റ് ജയിലിലേക്ക് മാറ്റി
ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മൊഹമ്മദ് എന്ന ഭീകര സംഘടന അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പാകിസ്താനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയും വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here