രാജ്യത്തിന്റെ വിവിധിയിടങ്ങളിലെ കശ്മീരികൾക്കെതിരെ ആക്രമണം; കശ്മീരികൾക്ക് അഭയം നൽകാമെന്ന് പറഞ്ഞ് സാഗരിക

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധിയിടങ്ങളിലായി താമസിക്കുന്ന കശ്മീരികൾക്കെതിരെ പ്രതിഷേധം പുകയുകയാണ്. ഈ പശ്ചാത്തലത്തിൽ കശ്മീരികൾക്ക് അഭയം നൽകാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാശ്മീരി പണ്ഡിറ്റും മാധ്യമ പ്രവർത്തകയുമായ സഗരിക കിസ്സു. ഫേസ്ബുക്കിലൂടെയണ് സാഗരിക ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘കശ്മീരികളായ ആർക്കെങ്കിലും ദൽഹിയിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ? എന്നെ ബന്ധപ്പെടൂ.. എന്റെ വീട് കശ്മീരികൾക്കു വേണ്ടി തുറന്നിട്ടിരിക്കുകയാണ്. എന്റെ വീട്ടില് നിങ്ങൾക്ക് താമസിക്കാം’ പോസ്റ്റിൽ പറയുന്നു.
ഉത്തരാഖണ്ഡിൽ പഠിക്കുന്ന ആയിരത്തോളം കശ്മീരി വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ചണ്ഡീഗഢിൽ ഇരുപതോളം താത്ക്കാലിക റൂമുകൾ ഒരുക്കിയിട്ടുണ്ട്. അലിഗഢ് സർവകലാശാല പരിസരങ്ങളിലും വിദ്യാർത്ഥികളെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Read More : പുല്‍വാമ ആക്രമണത്തില്‍ ഫെയ്‌സ്ബുക്കില്‍ മോശം കമന്റ്; രണ്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളെജ് നടപടി
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 44 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here