വസന്തകുമാറിന്‍റെ കുടുംബത്തിന് എല്ലാ സഹായവും സർക്കാർ നൽകും; എ.കെ ബാലൻ സന്ദർശിച്ചു

പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി വസന്തകുമാറിന്‍റെ വീട്ടിൽ മന്ത്രി എ.കെ ബാലൻ സന്ദർശനം നടത്തി. വസന്ത്കുമാറിന്റെ കുടുംബത്തിന് എല്ലാ സഹായവും സർക്കാർ നൽകുമെന്നും ഇക്കാര്യം I9ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു
ഉച്ചയ്ക്ക് 12 മണിയോടെ തൃക്കെപ്പറ്റയിലുള്ള വസന്ത്കുമാറിന്റെ തറവാട് വീട്ടിലെത്തിയ മന്ത്രി എ.കെ ബാലൻ, അമ്മയേയും ഭാര്യയേയും കുഞ്ഞുങ്ങളെയും നേരിൽക്കണ്ട് ദുഖം രേഖപ്പെടുത്തി.
Read More: പുൽവാമ ഭീകരാക്രമണ പരാമർശം; നവജ്യോത് സിംഗ് സിദ്ദുവിനെ കപിൽ ശർമ ഷോയിൽ നിന്ന് പുറത്താക്കി
മുഖ്യമന്ത്രിയുടെ അനുശോചനവും എ.കെ ബാലൻ കുടുംബത്തെ അറിയിച്ചു. വസന്ത്കുമാറിന്റെ കുടുംബത്തിന് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് എ കെ ബാലൻ പ്രതികരിച്ചു.
Read More: വീരജവാന് വിടചൊല്ലി ജന്മനാട്; വിവി വസന്തകുമാറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു
19ന് ചേരുന്ന മന്ത്രിസഭാ യോഗം ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തില്‍ 45 മിനിറ്റ് പൊതുദര്‍ശനത്തിന് അനുവദിച്ച ശേഷമായിരുന്നു വസന്തകുമാറിന്‍റെ മൃതദേഹം ജന്മനാടായ വയനാടിലേക്ക് കൊണ്ടുപോയത്. പൊലീസും സിആര്‍പിഎഫും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. റോഡുമാര്‍ഗമാണ് വയനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. വസന്ത്കുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജനും ഗവര്‍ണര്‍ക്കായി കലക്ടര്‍ അമിത് മീണയും പുഷ്പചക്രം അര്‍പിച്ചു. എംപി മാരായ എംകെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എം പി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഷാഫി പറമ്പില്‍, പി അബ്ദുല്‍ ഹമീദ് എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here