പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐ എ എസ് ഓഫീസര്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ താല്‍പര്യമറിയിച്ച് വനിതാ ഐ എ എസ് ഓഫീസര്‍. ബിഹാറിെ ഷെയ്ഖ്പുര ജില്ലാ മജിസ്‌ട്രേറ്റ് ഇനായത് ഖാനാണ് ദത്തെടുക്കാനുള്ള താല്‍പര്യമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ബിഹാറില്‍ നിന്നും സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ ഠാക്കൂര്‍ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മക്കളില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ഇനായത് സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
സഞ്ജയ് കുമാറിനും രത്തനും അനുസ്മരണം അറിയിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗ്തതിനു ശേഷമായിരുന്നു കുട്ടിയെ ദത്തെടുക്കാനുള്ള താല്‍പര്യം കളക്ടര്‍ അറിയിച്ചത്. സഞ്ജയിന്റേയും രത്തന്റേയും മക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഇനായത് പറഞ്ഞു. സഞ്ജയിന്റേയും രത്തന്റേയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനും അതിലേക്ക് കളക്ടറേറ്റ് ജിവനക്കാരോട് ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇനായത് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിനിയായ ഇനായത് 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here