പത്ത് രൂപയ്ക്ക് സാരി, ഷോപ്പിങ്ങ് മാളില്‍ ആളുകളുടെ തളളിക്കയറ്റം; നിരവധി പേര്‍ക്ക് പരിക്ക്, മോഷണം (വീഡിയോ)

പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ ഷോപ്പിംഗ് മാളിലേക്ക് സ്ത്രീകളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം. വെറും പത്ത് രൂപക്ക് സാരി വില്‍പ്പന ആരംഭിച്ചത് ഹൈദരബാദ് സിദ്ദിപ്പേട്ടിലെ സിഎംആര് മാളാണ്. പത്ത് രൂപയ്ക്ക് സാരിയെന്ന വാര്‍ത്ത കേട്ടവരും അറിഞ്ഞവരും മാളിലേക്ക് ഓടിയെത്തിയതോടെ ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് എത്തേണ്ടി വന്നു.
Read More: ‘നവകേരളത്തിന് കൈതാങ്ങ്’; ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് വരുന്നു
തിക്കും തിരക്കും വര്‍ധിച്ചതോടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. മോഷണം നടന്നതായും പരാതിയുണ്ട്. അഞ്ച് പവന്റെ സ്വര്‍ണ്ണ ചെയിനും , 6000 രൂപയും ഡെബിറ്റ് കാര്‍ഡും നഷ്ടമായതായി ഒരു യുവതി പരാതി നല്‍കിയിട്ടുണ്ട്. മാളില്‍ മോഷണം നടന്നോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
Telangana- Stampede at CMR showroom in Siddipet. The store had a special offer- a saree for rupees 10 only.! Crowd just barged in as the gates opened. Reportedly more than 15 people were injured and a woman also a gold chain, which was snatched from her neck. #Telangana pic.twitter.com/4x0gNFw0AE
— Rishika Sadam (@RishikaSadam) 16 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here