രാജ്യത്തിന് വേണ്ടി ജീവിച്ച പട്ടാളക്കാരനായിരുന്നു എന്റെ ഭര്‍ത്താവ്; വസന്തകുമാറിന്റെ ഭാര്യ

രാജ്യത്തിന് വേണ്ടി ജീവിച്ച പട്ടാളക്കാരനായിരുന്നു തന്റെ ഭര്‍ത്താവെന്ന് വസന്തകുമാറിന്റെ ഭാര്യ ഷീന. വസന്തകുമാര്‍ ജോലിയെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നെന്നും ഷീന പറഞ്ഞു. രാജ്യത്തിന് സേവനം ചെയ്യുന്നതിനെ കുറിച്ചാണ് എപ്പോഴും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്തിരുന്ന ആളായിരുന്നുവെന്നും ഷീന പറഞ്ഞു.
മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഓര്‍ത്താണ് ഇപ്പോള്‍ ഭയം. അവരെ നന്നായി വളര്‍ത്തണം. സര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷ. എന്റെ കുടുംബം നേരിട്ട ഈ വലിയ ദുരന്തത്തില്‍ രാജ്യം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. അതിലൊരുപാട് സന്തോഷമുണ്ട്. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. ആ പിന്തുണ ഇനിയും വേണമെന്നും ഷീന പറഞ്ഞു.
പുല്‍വാമയില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടേയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ശിഖര്‍ ധവാന്‍
ശനിയാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വിവി വസന്തകുമാറിന്റെ മൃതദേഹം എത്തിയത്. രാത്രി 8.55ഓടെയാണ് വിലപായാത്രയായി തറവാട്ട് വീട്ടിലേക്ക് മൃതദേഹം കൊണ്ട് വന്നത്. ലക്കിടിയിലെ വീട്ടിലും ലക്കിടി ഗവ. എൽ.പി. സ്കൂളിലും പൊതുദർശനത്തിന് വെച്ചശേഷം രാത്രി പത്തുമണിയോടെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ വാഴക്കണ്ടി കോളനിയിലെ കുടുംബ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. പൂർണ സൈനിക-ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here