പാക്കിസ്ഥാനെ അനുകൂലിച്ച് പോസ്റ്റ് ഇട്ട അധ്യാപിക അറസ്റ്റില്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ അനുകൂലിച്ച് പോസ്റ്റിട്ട അധ്യാപിക അറസ്റ്റില്‍. ബാംഗ്ലൂരിലാണ് സംഭവം. കർണാടക ശിവപുരയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ജിലേക ബിയെയാണ് അറസ്റ്റിലായത്. ഫെയ്സ് ബുക്കിലാണ് ജിലേക പാക്കിസ്ഥാനെ അനുകൂലിച്ച് പോസ്റ്റിട്ടത്. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.’പാകിസ്ഥാൻ കി ജയ്’ എന്ന തരത്തില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന പോസ്റ്റായിരുന്നു ഇത്.ബേലേഗാവി സ്വദേശിയാണ് ജിലേക.
പോസ്റ്റ് ചര്‍ച്ചയായതോടെ ഇവരുടെ വീട് ആളുകള്‍ വളയുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ജിലേകയെ കോടതിയിൽ ഹാജരാക്കിയതിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോളേജ് ജിലേകയെ സസ്പെന്റ് ചെയ്തെന്ന് സൂചനയുണ്ട്. ഗുവാഹത്തിയിലെ ഒരു കോളേജ് അധ്യാപികയേയും സമാനമായ സാഹചര്യത്തില്‍ സസ്പെന്റ് ചെയ്തിരുന്നു. ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് സസ്പെന്റ് ചെയ്തത്. ഇന്ത്യന്‍ ആര്‍മിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ടതിനാണ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here