Advertisement

പിറന്നാളാഘോഷത്തിനിടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി യുവതിയെ പീഡിപ്പിച്ചു

February 18, 2019
1 minute Read

പിറന്നാളാഘോഷത്തിനിടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി യുവതിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. 27 കാരിയായ യുവതിയുടെ കാമുകനും സുഹൃത്തും ചേർന്നാണ് പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കാമുകൻ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുംബൈയിലെ കാൺഡിവാലി സ്വദേശിനിയാണ് യുവതി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More : റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; മുഖ്യപ്രതി കീഴടങ്ങി

കാമുകനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കൗർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top